Asianet News MalayalamAsianet News Malayalam

ദിവസവും ഈന്തപ്പഴം കഴിച്ചാൽ ​ഗുണം ഇതാണ്; ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

ഈന്തപ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ പറയുന്നു. ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ ഊർജക്ഷമത വർദ്ധിപ്പിക്കാൻ ഈന്തപ്പഴം സഹായിക്കും. 

How Many Dates Should You Eat a Day
Author
Trivandrum, First Published Jul 24, 2021, 6:37 PM IST

പോഷകങ്ങൾ ധാരാളമായി ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്നു. വിറ്റാമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, ഫൈബർ എന്നിവ ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക മാത്രമല്ല പല രോഗങ്ങളേയും അകറ്റാനും ഉത്തമമാണ്.

ഈന്തപ്പഴം കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെയാണെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ പറയുന്നു. ഹീമോഗ്ലോബിന്റെ നില മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിന്റെ ഊർജക്ഷമത വർദ്ധിപ്പിക്കാൻ ഈന്തപ്പഴം സഹായിക്കും. രക്തസമ്മര്‍ദമുള്ളവര്‍ പതിവായി ഈന്തപ്പഴം കഴിക്കുന്നത് ബിപി നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുമെന്നും റുജുത പറഞ്ഞു. 

ഗ്ലൈസെമിക് ഇൻഡെക്സ് (ജിഐ) കുറവായതിനാൽ പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന​ ഒന്നാണ് ഈന്തപ്പഴമെന്ന് ‌പഠനങ്ങളിൽ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന പോഷകങ്ങൾ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദ്രോഗസാധ്യത കുറയ്ക്കാനും സഹായിക്കുന്നതാണ്. 

ഈന്തപ്പഴത്തിൽ ഫോസ്ഫറസ്, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ശക്തി നൽകുന്നു. ഈന്തപ്പഴത്തിൽ ഉയർന്ന അളവിൽ ഫെെബർ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ മെച്ചപ്പെടുത്തി മലബന്ധം പരിഹരിക്കാൻ സഹായിക്കുന്നു. മാത്രമല്ല ദഹനത്തെ മെച്ചപ്പെടുത്തുന്നതുവഴി ഇത് ഉപാപചയപ്രവർത്തനത്തെ വേഗത്തിലാക്കാനും ​ഗുണം ചെയ്യുമെന്നും റുജുത പറഞ്ഞു.

അഞ്ച് പൈസയ്ക്ക് ബിരിയാണി; കൊവിഡ് പ്രോട്ടോക്കോള്‍ മറന്നു ജനം; ഉദ്ഘാടന ദിനത്തില്‍ ഹോട്ടലിന് പൂട്ടിട്ടു

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios