ആർത്തവം കൃത്യമല്ലേ? ഈ പാനീയം കുടിച്ചുനോക്കു 

Published : Feb 10, 2025, 08:55 PM ISTUpdated : Feb 10, 2025, 08:57 PM IST
ആർത്തവം കൃത്യമല്ലേ? ഈ പാനീയം കുടിച്ചുനോക്കു 

Synopsis

സ്ത്രീയുടെ ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണ് ആർത്തവം. ഒരു സ്ത്രീയെ ഗർഭധാരണത്തിന് ഒരുക്കുന്നതിന് വേണ്ടിയാണ് ശരീരത്തിൽ ഈ പ്രക്രിയ നടക്കുന്നത്

സ്ത്രീയുടെ ശരീരത്തിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയയാണ് ആർത്തവം. ഒരു സ്ത്രീയെ ഗർഭധാരണത്തിന് ഒരുക്കുന്നതിന് വേണ്ടിയാണ് ശരീരത്തിൽ ഈ പ്രക്രിയ നടക്കുന്നത്. ആർത്തവം തുടങ്ങി ആദ്യത്തെ കുറച്ച് മാസങ്ങളിൽ സമയം തെറ്റി വരുന്നത് സ്വാഭാവികമാണ്. പ്രായം മാറുന്നതിന് അനുസരിച്ച് ഇത് കൃത്യമായി വരുന്നതാണ്. എന്നാൽ  ചിലരിൽ തുടർച്ചയായി ആർത്തവം, സമയം തെറ്റി വരാറുണ്ട്. ഇതിന് വീടുകളിൽ തന്നെ പോംവഴിയുണ്ട്. ഈ പാനീയം കുടിച്ച് നോക്കു. നിങ്ങളുടെ ആർത്തവം കൃത്യ സമയങ്ങളിൽ എത്തും.

ഉലുവ 

വൈകി വരുന്ന ആർത്തവത്തിന് ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇതിൽ കൂടുതൽ ഈസ്ട്രജൻ അടങ്ങിയിട്ടുണ്ട്. തിളപ്പിച്ച വെള്ളത്തിൽ ഉലുവ ഇട്ട് കുടിക്കാം. ഇത് ആർത്തവം നേരത്തെ വരാൻ സഹായിക്കുന്നു.

ഇഞ്ചി 

ഇഞ്ചിയിൽ ജിഞ്ചറോൾ എന്ന മിശ്രതം അടങ്ങിയിരിക്കുന്നത് കൊണ്ട് ശരീരത്തിലെ ഇൻഫ്ലമേഷൻ കുറയ്ക്കും. ഇത് പെട്ടെന്ന് ആർത്തവം ഉണ്ടാവാൻ സഹായിക്കുന്നു. കൂടാതെ ആർത്തവ സമയത്ത് ഉണ്ടാകുന്ന വയറു വേദന കുറയ്ക്കും. ഇഞ്ചി അരിഞ്ഞ് തിളപ്പിച്ച വെള്ളത്തിലിട്ട് കുടിക്കാം. 

പെരുഞ്ചീരകം

ഇഞ്ചി, മഞ്ഞൾപൊടി, പെരുഞ്ചീരകം എന്നിവ ചേർത്ത പാനീയം കുടിക്കുന്നതും ആർത്തവം നേരത്തെ വരാൻ സഹായിക്കും. ഇഞ്ചി അരിഞ്ഞ് മഞ്ഞൾപൊടിയും പെരുഞ്ചീരകവും ഇട്ട് വെള്ളം തിളപ്പിച്ചതിന് ശേഷം കുടിക്കാവുന്നതാണ്.

ഹോർമോൺ അസന്തുലിതാവസ്ഥക്കും, പിസിഒഡി പ്രശ്നങ്ങൾക്കും ഇത് പരിഹാരമുണ്ടാക്കും. അതേസമയം സ്ത്രീജന്യ രോഗങ്ങൾ ഉള്ളവർ ഡോക്ടറുടെ അഭിപ്രായം ചോദിച്ച് മാത്രമേ ഇത്തരം പാനീയങ്ങൾ കുടിക്കാൻ പാടുള്ളു. 

സ്ത്രീകളിലെ തടി കുറക്കാം, ഈ സ്‌പൈസസിനെ കുറിച്ചറിയൂ

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ