പ്രായം കൂടും തോറും നമ്മുടെ ശരീരത്തിനും വലിയരീതിയിലുള്ള മാറ്റങ്ങൾ സംഭവിക്കും. അമിതവണ്ണം പ്രത്യേകിച്ചും സ്ത്രീകളിൽ അധികമായി കാണാറുണ്ട്

പ്രായം കൂടും തോറും നമ്മുടെ ശരീരത്തിനും വലിയരീതിയിലുള്ള മാറ്റങ്ങൾ സംഭവിക്കും. അമിതവണ്ണം പ്രത്യേകിച്ചും സ്ത്രീകളിൽ അധികമായി കാണാറുണ്ട്. അമിതവണ്ണം ഉണ്ടാകുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. നമ്മുടെ ജീവിത ശൈലികൾ അതിനനുസരിച്ച് മാറ്റുകയല്ലാതെ മറ്റ് വഴികളൊന്നുമില്ല. അമിതവണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്ന ഈ സ്‌പൈസസുകൾ ഉപയോഗിച്ച് നോക്കു. 

മഞ്ഞൾ

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ ശരീരത്തിലെ ഭാരവും കൊഴുപ്പും കുറക്കാൻ സഹായിക്കും. ഇത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കുകയും ദഹനശേഷി കൂട്ടുകയും ചെയ്യുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ശരീരത്തിലെ കൊഴുപ്പ് അടങ്ങിയ കോശങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. മഞ്ഞൾ പൊടി ചൂട് വെള്ളത്തിലോ, നാരങ്ങാ വെള്ളത്തിലോ, പാലിലോ ഇട്ട് കുടിക്കാവുന്നതാണ്. 

ജീരകം 

സ്ത്രീകളിലെ അമിതവണ്ണം പ്രതിരോധിക്കാൻ ശേഷിയുള്ള ഒന്നാണ് ജീരകം. ഭക്ഷണങ്ങൾക്കൊപ്പം ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ശരീരത്തിലെ ചീത്ത കൊളസ്റ്ററോൾ കുറക്കുകയും നല്ല കൊളസ്റ്ററോൾ കൂട്ടുകയും ചെയ്യുന്നു. ജീരകം പൊടിച്ച് തൈരിൽ ഇട്ട് കഴിക്കാം. അല്ലെങ്കിൽ വെള്ളത്തിലോ, ചായയിലോ ഇട്ട് കുടിക്കാവുന്നതാണ്. 

ഇഞ്ചി 

ഇത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കുകയും ദഹനനാളത്തിലൂടെ ഭക്ഷണത്തെ പെട്ടെന്ന് നീങ്ങാൻ സഹായിക്കുകയും ചെയ്യും. കൂടാതെ അമിതമായി വിശപ്പ് ഉണ്ടാകുന്നത് തടയും. ഇഞ്ചി എണ്ണ ശരീരത്തിൽ പുരട്ടുന്നത് കൊഴുപ്പ് ഇല്ലാതാക്കും. ചായയിലോ, വെള്ളത്തിലോ, ക്യാപ്സ്യൂൾ ആയോ ഉപയോഗിക്കാം.

കറുവപ്പട്ട

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതാണ് കറുവപ്പട്ട. അമിതമായി വിശപ്പ് ഉണ്ടാകുന്നത് നിയന്ത്രിക്കുകയും സ്ത്രീകളിലെ അമിത വണ്ണത്തെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇത് ദിവസവും നിങ്ങളുടെ ഭക്ഷണത്തിൽ ഉപയോഗിക്കുകയാണെങ്കിൽ വണ്ണം കുറയാൻ സഹായിക്കും.

കുരുമുളക് 

വണ്ണം കുറക്കുന്നതിന് ഉപയോഗിക്കുന്ന മറ്റൊരു സ്‌പൈസ് ആണ് കുരുമുളക്. ഇതിൽ അടങ്ങിയിരിക്കുന്ന പൈപ്റൈൻ എന്ന മിശ്രിതം ശരീരത്തിലെ മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്യുന്നു. കുറച്ച് കഴിച്ചാലും ഒരുപാട് കഴിച്ചത് പോലെ തോന്നിക്കുന്നതാണ് കുരുമുളകിട്ട ഭക്ഷണങ്ങൾ. ഇത് നിങ്ങളുടെ ദഹനശേഷി വർധിപ്പിക്കുകയും ചെയ്യും. ഭക്ഷണത്തിനൊപ്പം, ചായ ഇടുമ്പോൾ, വെജിറ്റബിൾ സൂപ് ഉണ്ടാക്കുമ്പോഴൊക്കെയും കുരുമുളക് ഉപയോഗിക്കാം.

കടുക് 

കാൽസ്യം, മിനറൽസ് എന്നിവ ഉള്ളതുകൊണ്ട് തന്നെ വണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒന്നാണ് കടുക്. കുറഞ്ഞ കലോറി ആയതിനാൽ ഇത് നിങ്ങളുടെ ശരീരത്തിലെ വണ്ണം കുറക്കാൻ സഹായിക്കും. കൂടാതെ മെറ്റബോളിസം വർധിപ്പിക്കുകയും കൊഴുപ്പ് ഇല്ലാതാക്കുകയും ചെയ്യുന്നു. അമിതമായി വിശപ്പുണ്ടാകുന്നത് തടയാനും സഹായിക്കും. ഭക്ഷണപദാർത്ഥങ്ങളുടെ കൂടെ ഉപയോഗിക്കാവുന്നതാണ്. 

ഉലുവ

ശരീരത്തിലെ കൊളസ്റ്ററോൾ ഇല്ലാതാക്കാൻ സഹായിക്കുന്നതാണ് ഉലുവ. അമിതമായി വിശപ്പ് ഉണ്ടാകുന്നത് തടയുന്നു. ഇത് വെള്ളത്തിൽ ഇട്ടു കുതിർത്തതിന് ശേഷം കുടിക്കുകയോ കഴിക്കകയോ ചെയ്യാം. കയ്പുണ്ടെങ്കിലും ഉലുവക്ക് ഗുണങ്ങളേറെയാണ്.

'എവിടെ നോക്കിയാലും മുടി തന്നെ, ഇനിയെന്ത് ചെയ്യും'? വീട്ടിൽ നെല്ലിക്ക ഉണ്ടോ? എന്നാൽ എടുത്ത് ചാമ്പിക്കോ