Menstrual Hygiene | 'ആർത്തവം സ്വാഭാവിക പ്രക്രിയ മാത്രം'; ബോധവത്കരണവുമായി ജാൻവി കപൂർ

By Web TeamFirst Published Nov 3, 2021, 9:33 PM IST
Highlights

ആർത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരത്തുന്നതിന് പകരം കൂടുതൽ ആളുകളെ ബോധവത്കരിക്കൂ എന്നു പറയുകയാണ് ജാൻവി. 

ആര്‍ത്തവം ( Menstruation ) എന്നത് പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് (natural process). ആര്‍ത്തവദിനങ്ങള്‍ പല സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന (pain) പലര്‍ക്കും ഒരു പേടി സ്വപ്നവുമാണ്. ശാരീരികമായി മാത്രമല്ല, മാനസികമായി (mentally) പല ബുദ്ധിമുട്ടുകളിലൂടെയാകാം ഈ സമയത്ത് സ്ത്രീകള്‍ (women) കടന്നുപോകുന്നത്. ഇപ്പോഴിതാ ആർത്തവ ശുചിത്വത്തെക്കുറിച്ച് (Menstrual Hygiene) ബോധവത്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് (bollywood) നടി ജാൻവി കപൂർ (Janhvi Kapoor). 

ആർത്തവത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പരത്തുന്നതിന് പകരം കൂടുതൽ ആളുകളെ ബോധവത്കരിക്കൂ എന്നു പറയുകയാണ് ജാൻവി. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ആർത്തവ ശുചിത്വത്തെക്കുറിച്ച് ജാൻവി പറഞ്ഞത്. സാനിറ്ററി പാഡുകൾ (sanitary pads) പോലുള്ള സൗകര്യങ്ങൾ രാജ്യത്തെ മുഴുവൻ സ്ത്രീകളിലേക്കുമെത്തണം. തീർത്തും സ്വാഭാവികവും ആരോ​ഗ്യകരവുമായ ശരീരത്തിലെ ഈ പ്രക്രിയയെക്കുറിച്ച് വിദ്യാഭ്യാസ തലങ്ങളിൽ ചർച്ചകൾ (conversations) ഉണ്ടാകണമെന്നും ജാൻവി പറഞ്ഞു. 

ഇപ്പോഴും ആർത്തവത്തെ അശുദ്ധിയോടെ കാണുന്ന സാഹചര്യമുണ്ട്. സ്ത്രീകളെ പലപ്പോഴും  ആർത്തവകാലങ്ങളിൽ ദൈനംദിന ജോലികളിൽ നിന്നെല്ലാം വിട്ടുനിർത്തുന്നുണ്ട്. ആർത്തവം ശുദ്ധമാണെന്നോ അശുദ്ധമാണെന്നോ  കരുതുന്നില്ല. ആർത്തവം സ്വാഭാവിക പ്രക്രിയ മാത്രം. തെറ്റായ ചിന്താ​ഗതികളെയെല്ലാം ഇല്ലാതാക്കാൻ ആർത്തവ ശുചിത്വം എന്ന വിഷയത്തിൽ കൂടുതൽ ബോധവത്കരണങ്ങൾ നടക്കണം'- ജാന്‍വി പറഞ്ഞു. 

ആർത്തവശുചിത്വത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ജാന്‍ വി ഓര്‍മ്മിപ്പിച്ചു. സാനിറ്ററി പാഡുകളുടെ കൃത്യമായ ഉപയോഗത്തെ കുറിച്ചും സ്ത്രീകള്‍ അറിഞ്ഞിരിക്കണം. നല്ല  പാഡുകള്‍ തെരഞ്ഞെടുത്ത് ഉപയോഗിക്കുകയും വേണമെന്ന് ജാന്‍വി പറയുന്നു. 

Also Read: ആർത്തവ ശുചിത്വം ഇങ്ങനെയും, മാതൃകയായി താനെ ചേരിയിലെ 'ആർത്തവ മുറി'

click me!