'പെൺമക്കളുടെ വിവാഹത്തിനായി പണം സ്വരുക്കൂട്ടുന്നതിന് പകരം അവർക്ക് വിദ്യാഭ്യാസം നൽകൂ'; സാമന്ത

Published : Oct 28, 2021, 12:49 PM ISTUpdated : Oct 28, 2021, 12:59 PM IST
'പെൺമക്കളുടെ വിവാഹത്തിനായി പണം സ്വരുക്കൂട്ടുന്നതിന് പകരം അവർക്ക് വിദ്യാഭ്യാസം നൽകൂ'; സാമന്ത

Synopsis

പെൺമക്കളുടെ വിവാഹത്തിന് പണം സ്വരുക്കൂട്ടുന്നതിന് പകരം അതവരുടെ വിദ്യാഭ്യാസത്തിനായി വിനിയോ​ഗിക്കൂ എന്നാണ് പോസ്റ്റില്‍ പറയുന്നത്. 

വിവാഹത്തേക്കാൾ പ്രധാനം വിദ്യാഭ്യാസമാണെന്ന് ഓര്‍മ്മിപ്പിക്കുന്ന പോസ്റ്റ് പങ്കുവച്ച് തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭു (Samantha Ruth Prabhu). പെൺകുട്ടികൾ വിദ്യാസമ്പന്നരാകേണ്ടതിന്റെ പ്രസക്തിയെക്കുറിച്ചാണ് സാമന്ത ഇന്‍സ്റ്റഗ്രാം (Instagram) സ്റ്റോറിയിലൂടെ പങ്കുവച്ചത്. 

പെൺമക്കളുടെ വിവാഹത്തിന് പണം സ്വരുക്കൂട്ടുന്നതിന് പകരം അതവരുടെ വിദ്യാഭ്യാസത്തിനായി വിനിയോ​ഗിക്കൂ എന്നാണ് പോസ്റ്റില്‍ പറയുന്നത്. അവളെ വിവാഹത്തിന് പ്രാപ്തയാക്കുന്നതിന് പകരം അവളെ അവൾക്കു വേണ്ടി ജീവിക്കാൻ പ്രാപ്തയാക്കൂ എന്നും സാമന്ത പോസ്റ്റിലൂടെ പറയുന്നു. 

അവനവനെ സ്നേഹിക്കുവാനും ആത്മവിശ്വാസത്തോടെയിരിക്കാനും പെൺമക്കളെ പഠിപ്പിക്കുന്നതിനൊപ്പം ആവശ്യമുള്ളയിടത്ത്  പ്രതികരിക്കാനും അവരെ പ്രാപ്തമാക്കാന്‍ പറയുകയാണ് സാമന്ത. 

 

നിരവധി പേരാണ് സാമന്ത നല്‍കുന്ന ഈ സന്ദേശത്തെ പ്രശംസിച്ച് രം​ഗത്തെത്തിയത്. അടുത്തിടെയാണ് നടൻ നാ​ഗചൈതന്യയുമായുള്ള വിവാഹബന്ധം താരം അവസാനിപ്പിച്ചത്. ഇതിന് പിന്നാലെ താരം വലിയ രീതിയിലുള്ള സൈബർ ആക്രമണവും നേരിട്ടിരുന്നു. ഇതിനെതിരെയും സാമന്ത പ്രതികരിച്ചിരുന്നു. 

Also Read: 'ഞാന്‍ അബോര്‍ഷനുകള്‍ നടത്തിയെന്നും അവര്‍ പറഞ്ഞു'; താന്‍ നേരിടുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് സാമന്ത

2017 ഒക്ടോബര്‍ ആറിനാണ് നാഗചൈതന്യയും സാമന്തയും തമ്മില്‍ വിവാഹിതരായത്. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.  

 

 

Also Read: 'സാമന്ത താരമാണ് എന്നതുകൊണ്ട് നടപടിക്രമങ്ങളുടെ വേഗം കൂട്ടാനാവില്ല'; വിമര്‍ശനവുമായി കോടതി

 

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി