'നല്ലൊരു നാളേക്കുള്ള പ്രതീക്ഷ നല്‍കുന്നവര്‍'; മാതൃദിനത്തില്‍ മക്കളുടെ ചിത്രം പങ്കുവച്ച് കരീന കപൂര്‍

Published : May 09, 2021, 03:30 PM ISTUpdated : May 09, 2021, 03:32 PM IST
'നല്ലൊരു നാളേക്കുള്ള പ്രതീക്ഷ നല്‍കുന്നവര്‍'; മാതൃദിനത്തില്‍ മക്കളുടെ ചിത്രം പങ്കുവച്ച് കരീന കപൂര്‍

Synopsis

ഇളയ മകനെ മൂത്ത മകന്‍ തൈമൂര്‍ കയ്യില്‍ എടുത്തുനില്‍ക്കുന്ന മനോഹരമായ ചിത്രമാണ് കരീന തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

മാതൃദിനത്തില്‍ തന്‍റെ മക്കളുടെ ചിത്രം പങ്കുവച്ച് ബോളിവുഡ് നടി കരീന കപൂർ. ഇളയ മകനെ മൂത്ത മകന്‍ തൈമൂര്‍ കയ്യില്‍ എടുത്തുനില്‍ക്കുന്ന മനോഹരമായ ചിത്രമാണ് കരീന തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

ഇവര്‍ തനിക്ക് നല്ലൊരു നാളേക്കുള്ള പ്രതീക്ഷ നല്‍കുന്നവര്‍ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കരീന കുറിച്ചത്. ഒപ്പം ശക്തയായ എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകളും താരം നേര്‍ന്നു. 

 

ഇക്കഴിഞ്ഞ അന്താരാഷ്ട്ര വനിതാ ദിനത്തിലും സമൂഹമാധ്യമങ്ങളിലൂടെ ശക്തമായ സന്ദേശം താരം പങ്കുവച്ചിരുന്നു. സ്ത്രീകൾക്ക് അസാധ്യമായി ഒന്നുമില്ലെന്നാണ്  രണ്ടാമത്തെ മകനോടൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അന്ന് കരീന കുറിച്ചത്. 

 

ഫെബ്രുവരി 21നാണ് കരീന കപൂർ-സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് രണ്ടാമത്തെ ആൺകുഞ്ഞ് പിറന്നത്. 2016ല്‍ ദമ്പതികള്‍ക്ക് തൈമൂര്‍ പിറന്നു.

Also Read: മാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി രാഷ്ട്രീയ നേതാക്കള്‍ മുതല്‍ സിനിമാ താരങ്ങള്‍ വരെ

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ