104-ാം വയസ്സിൽ ജയിൽ സന്ദർശിക്കണമെന്ന വിചിത്ര ആഗ്രഹം; ഒടുവിൽ ജന്മദിനാഗ്രഹം സാക്ഷാത്കരിച്ച് ലൊറേറ്റ

Published : Feb 15, 2025, 06:43 PM IST
104-ാം വയസ്സിൽ ജയിൽ സന്ദർശിക്കണമെന്ന വിചിത്ര ആഗ്രഹം; ഒടുവിൽ ജന്മദിനാഗ്രഹം സാക്ഷാത്കരിച്ച് ലൊറേറ്റ

Synopsis

പലതരം ആഗ്രഹങ്ങൾ കേട്ടിട്ടുണ്ടാകും എന്നാൽ അവരിൽ നിന്നുമൊക്കെ വ്യത്യസ്തമാണ് 104 വയസ്സുകാരി ലൊറേയുടേത്.

പലതരം ആഗ്രഹങ്ങൾ കേട്ടിട്ടുണ്ടാകും എന്നാൽ അവരിൽ നിന്നുമൊക്കെ വ്യത്യസ്തമാണ് 104 വയസ്സുകാരി ലൊറേയുടേത്. ന്യൂയോർക്ക് സ്വദേശിയായ ലോറെറ്റ, 104-ാം ജന്മദിനം ആഘോഷിക്കാൻ ഒരുങ്ങുന്ന വേളയിലാണ് താൻ ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ലാത്ത ജയിലിൽ നേരിട്ട് പോകണമെന്ന വിചിത്ര ആഗ്രഹം പങ്കുവെച്ചത്.  

ഒടുവിൽ ജന്മദിനാഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് ജയിൽ അധികൃതർ. ലിവിങ്സ്റ്റൺ കൗണ്ടി ജയിൽ അധികൃതരാണ് ലൊറേറ്റക്ക് സന്ദർശനത്തിനുള്ള അവസരം നൽകിയത്. ഒരിക്കൽ പോലും സന്ദർശിച്ചിട്ടില്ലാത്ത ജയിലിൽ ഒരു ദിവസം മുഴുവൻ ചിലവഴിക്കണമെന്ന ലൊറേറ്റയുടെ  ആഗ്രഹമാണ് ഇവിടെ സഫലമായിരിക്കുന്നത്. ജയിലിലെത്തിയ ലൊറേറ്റ അവിടത്തെ സംവിധാനങ്ങളെയും കാര്യങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചു. സന്ദർശനത്തിനൊപ്പം ലൊറേറ്റക്ക് ജന്മദിന പാർട്ടിയും ജയിൽ അധികൃതർ നൽകി. അവർക്കൊപ്പം നിന്ന് നിരവധി ഫോട്ടോയും എടുത്തു. അളവില്ലാത്ത സന്തോഷമാണ് ലൊറേറ്റയുടെ മുഖത്ത് പ്രകടമായിരുന്നത്.

സാധാരണമായി ആർക്കും സന്ദർശിക്കാൻ താല്പര്യമില്ലാത്ത ഇടമാണ് ജയിൽ. എന്നാൽ ഇവിടെ ലൊറേറ്റ ഒരുപാട് ഇഷ്ടത്തോടെയും കൗതുകത്തോടെയുമാണ് ജയിൽ സന്ദർശനത്തിന് എത്തിയത്. അവോൻ നഴ്സിംഗ് ഹോമിലെ അന്തേവാസിയാണ് ലൊറേറ്റ. ജന്മദിനം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷമാണ് ഇവർ ജയിൽ സന്ദർശിക്കാൻ എത്തിയത്. അതേസമയം ലൊറേറ്റയുടെ ജന്മദിനാഗ്രഹം സാക്ഷാത്കരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ജയിൽ അധികൃതർ അറിയിച്ചു. സന്ദർശനം കഴിഞ്ഞിറങ്ങിയ ലൊറേറ്റ ദീർഘകാലം ജീവിക്കുന്നതിന് വേണ്ടിയുള്ള രഹസ്യ വഴികളും ജയിൽ അധികൃതരോട് പങ്കുവെച്ചു.   

വയസ് 72, പഴയ തുണികൊണ്ട് പുത്തൻ ഉടുപ്പുകളുണ്ടാക്കുന്ന മാർസിയയുടെ 'തുന്നൽ മാജിക്' വൈറലാകുന്നു

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ