
ഇംഗ്ലണ്ട് സ്വദേശിയായ മാർസിയ റിഡിംഗ്ടണ് തയ്യൽ എന്നും പ്രിയമേറിയതാണ്. എഴുപത്തിരണ്ടാം വയസിലും ഇവർ നിരന്തരമായി തുന്നുകയും അത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുകയും ചെയ്യുന്നു. തുന്നുകയും പഴയ തുണികൾ ഉപയോഗിച്ച് പുതിയത് ഉണ്ടാക്കുന്നതും മാർസിയക്ക് ഇഷ്ടമാണ്. 70000 ഫോളോവേഴ്സ് ആണ് മാർസിയയ്ക്ക് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. എട്ട് വർഷങ്ങൾക്ക് മുമ്പാണ് മകളുടെ നിർബന്ധപ്രകാരം മാർസിയ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്നത്. സ്വന്തമായി ഉണ്ടാക്കുന്ന വസ്ത്രങ്ങളുടെ പോസ്റ്റുകളാണ് ഇൻസ്റ്റാഗ്രാമിൽ മാർസിയ പങ്കുവെക്കാറുളളത്. എളുപ്പമുള്ളതും ആളുകളെ സുസ്ഥിരമാക്കാൻ സഹായിക്കുന്നതുമാണ് തയ്യൽ എന്നാണ് മാർസിയയുടെ അഭിപ്രായം. 'ഞാൻ തുന്നുന്ന തുണികൾക്ക് ഒരു കഥ ഉണ്ടായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പുതിയ തുണി തുന്നിയതിന് ശേഷം നേരെ വിൽക്കാൻ ഫാക്ടറികളിലേക്ക് കൊണ്ട് പോകുന്നതിനേക്കാളും എത്രയോ നല്ലതാണ് ഇത്'- മാർസിയ പറഞ്ഞു.
'പഴയ ഒരു തുണി കൊണ്ട് പുതിയ കുപ്പായം ഉണ്ടാക്കുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. തുണികൾ തുന്നുന്നത് ഞാൻ ഒരുപാട് ആസ്വദിക്കാറുണ്ട്. നിങ്ങൾക്ക് സന്തോഷം തോന്നിക്കുന്ന സുഖകരമായ വസ്ത്രങ്ങൾ അണിയുന്നത് എത്ര നല്ലതാണ്. അതിവേഗം വളരുന്ന ഫാഷൻ ട്രെൻഡുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ സ്വാധീന ശക്തിയും പിന്തുടരാൻ യുവതലമുറക്ക് സമ്മർദ്ദമുണ്ടെന്നാണ് ഞാൻ കരുതുന്നത്. അവരെയോർത്ത് എനിക്ക് സങ്കടമുണ്ട്. മറ്റുള്ളവർക്കൊപ്പം കഴിയാൻ ശ്രമിച്ചാൽ നിങ്ങൾക്ക് തിരിച്ച് നിരാശ മാത്രമായിരിക്കും ലഭിക്കുക'-മാർസിയ പറഞ്ഞു. തുന്നുന്ന വസ്ത്രങ്ങളുടെ പോസ്റ്റുകൾ നിരന്തരമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെക്കുന്ന ആളാണ് മാർസിയ. നിരവധിപേരാണ് മാർസിയയുടെ പോസ്റ്റുകളിൽ പ്രതികരണവുമായി എത്തുന്നത്.
അതേസമയം മാർസിയ തുന്നുന്നത് ഭർത്താവിന് ഇഷ്ടമില്ലാത്തത് കൊണ്ട് തന്നെ ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ഉള്ള വിവരവും ഭർത്താവിന് അറിയില്ലെന്ന് മാർസിയ പറയുന്നു. നിലവിൽ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഒരു സംഘവുമായി ചേർന്ന് പുതിയ പ്രോജക്ട് ആരംഭിക്കാനുള്ള ശ്രമത്തിലാണ് മാർസിയ.
വീട്ടിൽ ഒന്നും സൂക്ഷിക്കാൻ കഴിയുന്നില്ലേ? ശ്രദ്ധിക്കണം, എലികൾ നിസ്സാരക്കാരല്ല