കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ച് കശ്മീരി പെണ്‍കുട്ടി; വൈറലായി വീഡിയോ

By Web TeamFirst Published Aug 11, 2019, 10:24 AM IST
Highlights

കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് പിന്തുണയുമായി കശ്മീരിലെ ഒരു പെണ്‍കുട്ടി. 

കശ്മീരിന് പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നിലപാടിന് പിന്തുണയുമായി കശ്മീരിലെ ഒരു പെണ്‍കുട്ടി. മോദി സര്‍ക്കാരിന്‍റെ ഈ തീരുമാനം വളരെ നല്ലതാണെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു. ബിജെപി ജനറല്‍ സെക്രട്ടറി രാം മാധവാണ് പെണ്‍കുട്ടിയുടെ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ ട്വിറ്ററിലൂടെ പ്രചരിക്കുകയും ചെയ്തു. 

തലയില്‍ ഷോള്‍ ഇട്ട് 'അസ് ലാമു അലൈക്കും' എന്ന് പറഞ്ഞുകൊണ്ടാണ് യുവതി വീഡിയോയില്‍ സംസാരം ആരംഭിച്ചത്.  മോദി സര്‍ക്കാറിന്‍റെ ഈ തീരുമാനം കൊണ്ട് കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം ആകുമെന്നും പെണ്‍കുട്ടി വീഡിയോയില്‍ പറയുന്നു. അതുപോലെ തന്നെ നല്ല വിദ്യാഭ്യാസ കേന്ദ്രങ്ങളും ജോലി സാധ്യതകളും ഇതിലൂടെ കശ്മീരില്‍ ഉണ്ടാകുമെന്നും പെണ്‍കുട്ടി പറയുന്നു. 

 

pic.twitter.com/4FJjD2mDzV

— Ram Madhav (@rammadhavbjp)

 

എന്നാല്‍ ഈ പെണ്‍കുട്ടി കശ്മീരി മുസ്ലീം യുവതി അല്ലെന്നും വ്യാജയാണെന്നുമാണ് നിരവധി പേര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്.  'Suhani Yana Mirchandani' എന്നാണ് പെണ്‍കുട്ടിയുടെ പേര് എന്നാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. കശ്മീരിലെ സോനാമര്‍ഗ് സ്വദേശിയാണെന്നും ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. 

click me!