'എനിക്ക് വിഷാദമായിരുന്നു'; തുറന്നുപറഞ്ഞ് പരിനീതി ചോപ്ര

Published : Aug 07, 2019, 11:32 AM ISTUpdated : Aug 07, 2019, 11:37 AM IST
'എനിക്ക് വിഷാദമായിരുന്നു'; തുറന്നുപറഞ്ഞ് പരിനീതി ചോപ്ര

Synopsis

തനിക്ക് ഉണ്ടായിരുന്ന വിഷാദ രോഗത്തെ നേരിട്ടതും അതിജീവിച്ചതും തുറന്നുപറഞ്ഞ് ബോളിവുഡ് താരം പരിനീതി ചോപ്ര.

തനിക്ക് ഉണ്ടായിരുന്ന വിഷാദ രോഗത്തെ നേരിട്ടതും അതിജീവിച്ചതും തുറന്നുപറഞ്ഞ് ബോളിവുഡ് താരം പരിനീതി ചോപ്ര. തന്‍റെ പുതിയ ചിത്രത്തിന്‍റെ പ്രമോഷനിടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. 2015ലാണ് താന്‍ വിഷാദരോഗത്തിന് അടിമപ്പെട്ടതെന്നും അത് തന്‍റെ ജീവിതത്തെ കാര്യമായി ബാധിച്ചുവെന്നും പരിനീതി പറഞ്ഞു.

ആ സമയത്ത് രണ്ട് ചിത്രങ്ങള്‍ പരാജയപ്പെട്ടതും പ്രണയം തകര്‍ന്നതുമാണ് തന്നെ വിഷാദത്തിലേക്ക് എത്തിച്ചതെന്നും പരിനീതി പറയുന്നു.  പ്രണയം തകർന്നത് കനത്ത വേദനയാണ് സമ്മാനിച്ചത്. ഹൃദയം തകർന്ന അവസ്ഥയിലായിരുന്നു ഞാൻ. ജീവിതത്തിലെ ഏറ്റവും കഠിന കാലമായിരുന്നു അത്. പൂർണമായും തകർന്നു പോയിരുന്നു എന്നും പരിനീതി വ്യക്തമാക്കി.

 ജീവിതത്തിൽ അതുവരെ അവഗണന അനുഭവിച്ചിരുന്നില്ല. എനിക്കപ്പോൾ ആവശ്യം എന്റെ കുടുംബമായിരുന്നു. എനിക്ക് കൂടുതൽ പക്വത ലഭിക്കാൻ ആ സംഭവം കാരണമായി. ആ അവസ്ഥ ജീവിതത്തിൽ നൽകിയതിന് ഇപ്പോൾ ദൈവത്തിനോടു നന്ദി പറയുന്നു– പരിനീതി പറഞ്ഞു.

 

ആരെയാണ് പ്രണയിച്ചിരുന്നത് എന്നു വെളിപ്പെടുത്താൻ പരിനീതി തയാറായില്ല. അന്ന് കൈയില്‍ പണം പോലും ഇല്ലായിരുന്നു. ദിവസവും 10 തവണയെങ്കിലും കരഞ്ഞിട്ടുണ്ട് എന്നും പരിനീതി വെളിപ്പെടുത്തി.
 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ