മെൻസ്ട്രുവൽ കപ്പ് ഉപയോ​ഗിക്കുന്നവരാണോ; പഠനം പറയുന്നത്

Published : Aug 13, 2019, 09:14 AM IST
മെൻസ്ട്രുവൽ കപ്പ് ഉപയോ​ഗിക്കുന്നവരാണോ; പഠനം പറയുന്നത്

Synopsis

ആര്‍ത്തവ സമയത്ത് സാനിറ്ററി നാപ്കിനുകളെക്കാൾ സുരക്ഷിതമാണ് മെൻസ്ട്രുവൽ കപ്പുകളെന്ന് പുതിയ പഠനം.ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 

പലരും മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കാൻ ഭയക്കുന്നു. സാനിറ്ററി നാപ്കിനെക്കാളും എത്രയോ സുരക്ഷിതമാണ് മെൻസ്ട്രുവൽ കപ്പ് എന്ന കാര്യം പലർക്കും അറിയില്ല. പുതിയ പഠനവും അത് തന്നെയാണ് തെളിയിക്കുന്നത്. ആര്‍ത്തവ സമയത്ത് സാനിറ്ററി നാപ്കിനുകളെക്കാൾ സുരക്ഷിതമാണ് മെൻസ്ട്രുവൽ കപ്പുകളെന്ന് പുതിയ പഠനം.

ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്ത് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ആഗോളതലത്തില്‍ 3319 പേരില്‍ നടത്തിയ 43 പഠനങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. മെൻസ്ട്രുവൽ കപ്പുകളെ കുറിച്ച് പലർക്കും ധാരണയില്ല. ഇനിയും ബോധവത്കരണം വേണമെന്നാണ് ​യുകെയിലെ ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിലെ ​ഗവേഷകനായ പെനെലോപ് ഫിലിപ്സ് പറയുന്നത്. 

ശരീരത്തിന്റെയും യോനിയുടെയും പരിരക്ഷയ്ക്ക് പാഡിനെക്കാളും ആർത്തവ കപ്പുകളാണ് ഏറ്റവും നല്ലതെന്ന് പഠനത്തിൽ പറയുന്നു. സ്ത്രീക്ക് വര്‍ഷത്തില്‍ 65 ദിവസമെങ്കിലും ആര്‍ത്തവ ദിനങ്ങളായി ഉണ്ടാകാം. സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്കും ജോലിക്കാരായ സ്ത്രീകള്‍ക്കും ഈ സമയം പ്രയാസങ്ങളേറെയാണ്. 

ഗുണനിലവാരമില്ലാത്ത സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ ആര്‍ത്തവസമയത്ത് ഉപയോഗിക്കുന്നത് അണുബാധയ്ക്ക് കാരണമാകാറുണ്ട്. സാനിറ്ററി പാഡുകളും തുണികളുമാണ് മിക്കവരും ഉപയോഗിക്കുന്നത്. മെൻസ്ട്രുവൽ കപ്പുകളിൽ രക്തം കൂടുതൽ ശേഖരിക്കാന്‍ കഴിയുമെന്നാണ്  റിപ്പോര്‍ട്ടില്‍ പറയുന്നത്. നാപ്കിനുകള്‍ ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് മാലിന്യം കൂടുന്നതിന് ഇടയാക്കും. കപ്പുകളാവട്ടെ പത്ത് വര്‍ഷം വരെ ഉപയോഗിക്കാന്‍ കഴിയുന്നവയാണ്. 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ