Kareena Kapoor Son : 'മേരാ ബേട്ടാ'; മകന്‍റെ ചിത്രം പങ്കുവച്ച് കരീന കപൂര്‍

Published : Dec 09, 2021, 03:00 PM ISTUpdated : Dec 09, 2021, 03:07 PM IST
Kareena Kapoor Son : 'മേരാ ബേട്ടാ'; മകന്‍റെ ചിത്രം പങ്കുവച്ച് കരീന കപൂര്‍

Synopsis

എന്നിരുന്നാലും വാര്‍ത്തകളില്‍ എപ്പോഴും ഇടംനേടുന്ന സെലിബ്രിറ്റി കുട്ടികളാണ് ഇരുവരും. മക്കളെ കുറിച്ച് പല അഭിമുഖങ്ങളിലും താരം തുറന്നുസംസാരിക്കാറുണ്ട്.  

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബോളിവുഡ് താരദമ്പതിമാരായ  കരീന കപൂറിനും (Kareena Kapoor) സെയ്ഫ് അലി ഖാനും (saif ali khan) രണ്ടാമത്തെ ആൺകുഞ്ഞ് ജനിക്കുന്നത്. ജെ (Jeh) എന്നാണ് കരീനയും സെയ്ഫും ഇളയ മകന് നൽകിയിരിക്കുന്ന പേര്. മകന്‍റെ പേരിനെയും സോഷ്യല്‍ മീഡിയ (social media) വളച്ചൊടിച്ച് വിവാദമാക്കിയിരുന്നു. മൂത്ത മകൻ തൈമൂറിന്‍റെ (taimur) പേര് സംബന്ധിച്ചും വലിയ വിമർശനങ്ങൾ താരദമ്പതികള്‍ നേരിട്ടിരുന്നു. 

ഇപ്പോഴിതാ മകന്‍ ജെയുടെ ഒരു ചിത്രമാണ് കരീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നത്. 'മേരാ ബേട്ടാ' എന്ന ഹാഷ്ടാഗോടെയാണ് കരീന മകന്‍റെ ചിത്രം പങ്കുവച്ചത്. മുട്ടില്‍ ഇഴഞ്ഞ് നടക്കുന്ന ജെയുടെ പുറക് വശമാണ് ചിത്രത്തില്‍ കാണുന്നത്. 

 

ജെയുടെ മുഖം വ്യക്തമാക്കുന്ന ചിത്രങ്ങള്‍ കരീന തന്‍റെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറില്ല. മുമ്പ് മൂത്ത മകന്‍ ജനിച്ച സമയത്ത് അവന്‍റെ പിന്നാലെ പാപ്പരാസികള്‍ നടക്കുന്നതിലും താരദമ്പതികള്‍ പലപ്പോഴും അസ്വസ്ഥത പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. 

 

എന്നിരുന്നാലും വാര്‍ത്തകളില്‍ എപ്പോഴും ഇടംനേടുന്ന സെലിബ്രിറ്റി കുട്ടികളാണ് ഇരുവരും. മക്കളെ കുറിച്ച് പല അഭിമുഖങ്ങളിലും കരീന തുറന്നുസംസാരിക്കാറുണ്ട്.  തന്റെ രണ്ട് ആൺമക്കളെയും ലിംഗസമത്വത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കാറുണ്ടെന്നാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ താരം പറഞ്ഞത്.  

 

Also Read: 'അമ്മ അച്ഛനോളം തുല്യയാണെന്ന് മക്കള്‍ മനസ്സിലാക്കണം'; ലിം​ഗസമത്വത്തെ കുറിച്ച് കരീന കപൂർ

PREV
click me!

Recommended Stories

'യാത്രകൾ എന്നെ ജീവിതത്തിൽ എന്തും ഒറ്റയ്ക്ക് നേരിടാൻ പഠിപ്പിച്ചു; ഇത് ഗൗരിയുടെ യാത്ര അനുഭവങ്ങൾ
20 വർഷം സിംഗിൾ മദർ, അമ്മയ്ക്കും ഒരു കൂട്ട് വേണം; വിവാഹം നടത്തി കൊടുത്ത് മക്കള്‍