Sara Ali Khan : 'എന്‍റെ അമ്മയ്ക്കൊപ്പം താമസിക്കാൻ തയാറാകുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യൂ'; സാറ അലി ഖാന്‍

Published : Dec 08, 2021, 11:34 AM ISTUpdated : Dec 08, 2021, 11:41 AM IST
Sara Ali Khan : 'എന്‍റെ അമ്മയ്ക്കൊപ്പം താമസിക്കാൻ തയാറാകുന്ന ഒരാളെ മാത്രമേ വിവാഹം ചെയ്യൂ'; സാറ അലി ഖാന്‍

Synopsis

അമ്മ അമൃത സിങ്ങിന്‍റേയും അച്ഛന്‍ സെയ്ഫ് അലി ഖാന്‍റേയും വഴിയിലൂടെ അഭിനയം തന്നെ കരിയറായി തിരഞ്ഞെടുത്ത സാറ ബിടൗണിലെ  ഒരു ഫിറ്റ്നസ് ക്വീനും കൂടിയാണ്. സാറയുടെ പോസ്റ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് എപ്പോഴും ലഭിക്കുന്നത്. 

ധാരാളം ആരാധകരുളള ബോളിവുഡ് യുവനടിയാണ് സാറ അലി ഖാന്‍ (Sara Ali Khan). അമ്മ അമൃത സിങ്ങിന്‍റേയും (Amrita Singh) അച്ഛന്‍ സെയ്ഫ് അലി ഖാന്‍റേയും (Saif Ali Khan) വഴിയിലൂടെ അഭിനയം (acting) തന്നെ കരിയറായി തിരഞ്ഞെടുത്ത സാറ, ബിടൗണിലെ ഒരു ഫിറ്റ്നസ് ക്വീനും കൂടിയാണ്. സാറയുടെ പോസ്റ്റുകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നല്ല പ്രതികരണമാണ് എപ്പോഴും ലഭിക്കുന്നത്. 

അടുത്തിടെ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് സാറ നല്‍കിയ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ അമൃത സിങ്ങിനൊപ്പം താമസിക്കാൻ തയ്യാറാകുന്നയാളെ മാത്രമേ താന്‍ വിവാഹം ചെയ്യൂ എന്നാണ് അഭിമുഖത്തിനിടെ സാറ പറഞ്ഞത്. 

‘എന്റെ അമ്മയുടെ സഹായമില്ലാതെ എനിക്ക് ജീവിക്കാനാകില്ല. ഉദാഹരണത്തിന് ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി പോകുമ്പോൾ പോലും എന്‍റെ വസ്ത്രവും ആഭരണങ്ങളും എനിക്ക് യോജിക്കുന്ന രീതിയിൽ തിരഞ്ഞെടുത്ത് തരുന്നത് വരെ അമ്മയാണ്. അമ്മ കൂടെയുള്ളതാണ് എന്‍റെ ആത്മവിശ്വസം. വീട്ടിലേക്കു തിരിച്ചു പോകുമ്പോൾ അമ്മ എന്നെ കാത്തിരിക്കുന്നു എന്ന ചിന്ത എനിക്ക് കൂടുതൽ ധൈര്യം നൽകും'- സാറ വികാര നിർഭരമായി പറഞ്ഞു. 

‘ഒരിക്കലും അമ്മയെ പിരിഞ്ഞ് ജീവിക്കാൻ എനിക്കു സാധിക്കില്ല. വിവാഹം കഴിഞ്ഞാൽ പോലും അമ്മയെ വിട്ടു പോകാൻ ഞാൻ  തയ്യാറാകില്ല. എന്റെ അമ്മയ്ക്കൊപ്പം താമസിക്കാൻ തയ്യാറാകുവന്നയാളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ'- സാറ വ്യക്തമാക്കി. 

 

'എന്‍റെ അമ്മ ഒരു സ്വതന്ത്ര ചിന്താഗതിക്കാരിയാണ്. എന്റെ മൂന്നാം കണ്ണാണ് അമ്മ. ദൈനംദിന ജീവിതത്തിൽ എന്റെ കാഴ്ചയും ശബ്ദവും എല്ലാം അമ്മയാണ്. ഒരിക്കലും അമ്മയെ തനിച്ചാക്കാൻ എനിക്ക് കഴിയില്ല’-  സാറ പറഞ്ഞു. അച്ഛൻ സെയ്ഫ് അലിഖാന്റെയാണോ അമ്മ അമൃത സിങ്ങിന്റെയാണോ ഉപദേശങ്ങൾ ജീവിതത്തിൽ സ്വീകരിക്കുന്നതെന്ന ചോദ്യത്തിനും അമ്മയുടെ എന്നുതന്നെയായിരുന്നു സാറയുടെ മറുപടി. 

Also Read: ഇരട്ടകളെപ്പോലെ വസ്ത്രം ധരിച്ച് അമ്മയും മകളും; വൈറലായി ശില്‍പ ഷെട്ടിയുടെ ചിത്രം

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി