71-ാമത് ലോകസുന്ദരി മത്സരം ; സിനി ഷെട്ടിയ്ക്ക് കിരീടം ലഭിക്കുമോ?

Published : Mar 09, 2024, 11:42 AM IST
71-ാമത് ലോകസുന്ദരി മത്സരം ; സിനി ഷെട്ടിയ്ക്ക് കിരീടം ലഭിക്കുമോ?

Synopsis

മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വൈകീട്ട്  7:30 മുതലാണ് ഫൈനൽ നടക്കുന്നത്.   ദില്ലിയിലും മുംബൈയിലുമായിട്ടാണ് ഇത്തവണ ലോക സുന്ദരി മത്സരം.120 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാർത്ഥികളാണ് ലോക സുന്ദരി പട്ടത്തിനായി മാറ്റുരച്ചത്. ‌‌‌‌

71ാം മത് ലോക സുന്ദരി മത്സരത്തിന്റെ ഫൈനൽ ഇന്ന് മുംബൈയിൽ നടക്കും. 28  വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇന്ത്യ മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത്. പ്രശസ്ത സംവിധായകനായ കരൺ ജോഹറാണ് മത്സരത്തിന്റെ അവതാരകൻ. പ്രിലിമിനറികളും മറ്റ് ചെറിയ മത്സരങ്ങളും ഫെബ്രുവരി 18 ന് ദില്ലിയിൽ സംഘടിപ്പിച്ചു.

ബുധനാഴ്ചയാണ് മിസ് വേൾഡിൻ്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പ്രൊഫൈൽ ഇക്കാര്യം അറിയിച്ചത്. “പ്രശസ്ത ഇന്ത്യൻ ചലച്ചിത്രകാരൻ കരൺ ജോഹർ 71-ാമത് മിസ് വേൾഡ് ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുമെന്ന് പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ത്യാ സർക്കാർ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ടെന്നും കുറിച്ചു. 

മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ വൈകീട്ട്  7:30 മുതലാണ് ഫൈനൽ നടക്കുന്നത്.   ദില്ലിയിലും മുംബൈയിലുമായിട്ടാണ് ഇത്തവണ ലോക സുന്ദരി മത്സരം. 120 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളാണ് ലോക സുന്ദരി പട്ടത്തിനായി മാറ്റുരച്ചത്. ‌‌‌‌

കർണാടകയിൽ നിന്നുള്ള സിനി ഷെട്ടിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നത്. 2017-ൽ മാനുഷി ഛില്ലറിനുശേഷം വീണ്ടും സിനി ഷെട്ടിയിലൂടെ ലോകസുന്ദരിപ്പട്ടം തിരികെയെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് രാജ്യം.

1996ൽ ബെംഗലൂരുവിലാണ് ഇന്ത്യയിൽ അവസാനമായി മിസ് വേൾഡ് മത്സരം നടന്നത്. 1966-ൽ ലോകസുന്ദരി കിരീടം നേടിയ റീത്ത ഫാരിയയാണ് ലോക സുന്ദരി പട്ടം നേടിയ ആദ്യ ഇന്ത്യക്കാരി. പോളണ്ടിന്റെ കരോലിന ബിലാവ്‌സ്കയാണ് അവസാന വർഷം ലോക സുന്ദരി കിരീടം നേടിയത്.

 

21 വയസ്സുകാരിയ സിനി ഷെട്ടി ജനിച്ചത് മുംബൈയിലാണെങ്കിലും വളർന്നത് കർണാടകയിലാണ്. അക്കൗണ്ടിങ് ആൻഡ്‌ ഫിനാൻസിൽ ഡിഗ്രി പൂർത്തിയാക്കിയ സിനി നിലവിൽ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (സിഎഫ്എ) വിദ്യാർഥിനിയാണ്. ഭരതനാട്യം നർത്തകി കൂടിയാണ് സിനി. 

ലോക സുന്ദരികളില്‍ ഒരാള്‍, 26ആം വയസ്സില്‍ അപ്രതീക്ഷിത വിയോഗം; കണ്ണീരണിഞ്ഞ് ബന്ധുക്കളും ആരാധകരും

 

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ