ടിഷ്യൂ പേപ്പര്‍ കൊണ്ട് മനോഹരമായ മുല്ലപ്പൂമാല; മകള്‍ക്കായി അമ്മയുടെ സമ്മാനം

Published : Feb 24, 2021, 12:46 PM ISTUpdated : Feb 24, 2021, 12:53 PM IST
ടിഷ്യൂ പേപ്പര്‍ കൊണ്ട് മനോഹരമായ മുല്ലപ്പൂമാല; മകള്‍ക്കായി അമ്മയുടെ സമ്മാനം

Synopsis

ഒറ്റനോട്ടത്തില്‍ മുല്ലപ്പൂവ് ആണെന്നേ തോന്നൂ. എന്നാല്‍ സൂക്ഷിച്ചു നോക്കിയാലാണ് സംഭവം മനസ്സിലാകുന്നത്.

സുഗന്ധം പരത്തുന്ന പൂക്കളില്‍ രാജ്ഞിയാണ് മുല്ലപ്പൂവ്. മുല്ലപ്പൂവ് തലയില്‍ ചൂടാന്‍ കുട്ടികള്‍ മുതല്‍ മുതിന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. ഇവിടെയിതാ ടിഷ്യൂ പേപ്പര്‍ കൊണ്ട് തയ്യാറാക്കിയ മുല്ലപ്പൂവിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

ഒറ്റനോട്ടത്തില്‍ മുല്ലപ്പൂവ് ആണെന്നേ തോന്നൂ. എന്നാല്‍ സൂക്ഷിച്ചു നോക്കിയാലാണ് സംഭവം മനസ്സിലാകുന്നത്. ട്വിറ്ററിലൂടെയാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്.  മനോഹരമായൊരു കഥയും ഈ മുല്ലപ്പൂചിത്രത്തിന് പിന്നിലുണ്ട്. ട്വിറ്റര്‍ ഉപഭോക്താവായ സുരേഖ പിള്ളയാണ് മുല്ലപ്പൂവിന്‍റെ ചിത്രം പങ്കുവച്ചത്.

തനിക്കായി അമ്മ ടിഷ്യൂ പേപ്പര്‍ കൊണ്ട് തയ്യാറാക്കിയ മുല്ലപ്പൂവാണിതെന്നും സുരേഖ ചിത്രത്തിനൊപ്പം കുറിച്ചു. മുല്ലപ്പൂ ചൂടി നില്‍ക്കുന്ന ചിത്രവും സുരേഖ പോസ്റ്റ് ചെയ്തു. ചിത്രങ്ങള്‍ വൈറലായതോടെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

 

 

ശേഷം ഒരു വീഡിയോയും സുരേഖ പങ്കുവച്ചു. സന്ധിവേദനകളും മറ്റും വകവയ്ക്കാതെ മണിക്കൂറുകളോളമിരുന്ന് അമ്മ തയ്യാറാക്കിയതാണ് ഇതെന്നും സുരേഖ പറയുന്നു. ഇതുവരെ താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനോഹരമായ മണമാണ് ഈ മുല്ലപ്പൂവിന്റേതെന്നും സുരേഖ കുറിച്ചു. 

 

Also Read: രണ്ടുമാസത്തെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം സര്‍പ്രൈസായി മക്കളെ കാണാനെത്തിയ അമ്മ; ഹൃദയഭേദകമായ വീഡിയോ...

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ