ഒരുമിച്ച് മെഡിക്കൽ ബിരുദം നേടി, ഒരേ ആശുപത്രിയിൽ നിയമിതരായി അമ്മയും മകളും

By Web TeamFirst Published Jun 12, 2020, 2:35 PM IST
Highlights

ഘാന സ്വദേശിയായ സിൻന്ധ്യ മകൾ ജാസ്മിന് രണ്ട് വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പോയത്.  23–ാം വയസ്സിലാണ് സിന്ധ്യ ജാസ്മിനെ ഗർഭം ധരിക്കുന്നത്.

മെഡിക്കൽ സ്കൂളിൽ നിന്നും അമ്മയും മകളും ഒരേ സമയം ബിരുദം നേടുകയും ഇരുവർക്കും ഒരേ ആശുപത്രിയിൽ ഡോക്ടർമാരായി നിയമനം ലഭിക്കുകയും ചെയ്ത അപൂർവ ബഹുമതിയ്ക്ക് അർഹരായിരിക്കുന്നത് ഡോ. സിൻന്ധ്യ കുട്ജിയും മകൾ ഡോ. ജാസ്മിൻ കുട്ജിയുമാണ്. ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ജൂലൈ ഒന്ന് മുതൽ ഇവർ ജോലിയിൽ പ്രവേശിക്കും.

(ഡോ. സിൻന്ധ്യ കുട്ജിയും മകൾ ഡോ. ജാസ്മിൻ കുട്ജിയും...)

 ജനങ്ങളെ സേവിക്കാൻ ലഭിച്ച അവസരത്തിൽ ഞങ്ങൾ തികച്ചും സംതൃപ്തരാണെന്ന് ഡോ. സിൻന്ധ്യ പറഞ്ഞു. ഡോ. സിൻന്ധ്യ റയിൻ യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആന്റ് ഹെൽത്ത് സയൻസിൽ നിന്നും ഡോ. ജാസ്മിൻ ലൂസിയാന സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിൽ നിന്നുമാണ് ബിരുദം നേടിയത്. 

ഡോ. സിൻന്ധ്യ ഫാമിലി മെഡിസിനിലും മകൾ ജാസ്മിൻ ജനറൽ സർജറിയിലുമാണ് പ്രാക്ടീസ് ചെയ്യുക. ഘാന സ്വദേശിയായ സിൻന്ധ്യ മകൾ ജാസ്മിന് രണ്ട് വയസ്സുള്ളപ്പോഴാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് പോയത്. 

 

23–ാം വയസ്സിലാണ് സിൻന്ധ്യ ജാസ്മിനെ ഗർഭം ധരിക്കുന്നത്. പ്രസവാനന്തരം പത്തുവർഷത്തോളം സിന്ധ്യ നഴ്സായി ജോലി ചെയ്തിരുന്നു.  ഇരുവരും സ്കൈപ്പിലൂടെയാണ് പഠനം നടത്തിയിരുന്നത്. ' അമ്മയും ഞാനും നല്ല സുഹൃത്തുക്കളാണ്. അമ്മയോട് എല്ലാ ആ​ഗ്രഹങ്ങളും തുറന്നു പറയാറുണ്ട്'. - മകൾ ഡോ. ജാസ്മിൻ പറഞ്ഞു.

ലോക്ഡൗണ്‍ ഹെയര്‍കട്ട്'; ഭര്‍ത്താവിന്റെ മുടി വെട്ടിക്കൊടുക്കുന്ന നടിയെ മനസിലായോ?


 

click me!