'അമ്മ' സ്നേഹത്തിന്റെ പര്യായം; ഇന്ന് ലോക മാതൃദിനം

Published : May 11, 2025, 10:04 AM ISTUpdated : May 11, 2025, 10:05 AM IST
'അമ്മ' സ്നേഹത്തിന്റെ പര്യായം; ഇന്ന് ലോക മാതൃദിനം

Synopsis

അമേരിക്കക്കാരിയായ അന്ന ജാർവിസ് ആണ് 1908ൽ  ആദ്യമായി മാതൃദിനാഘോഷം സംഘടിപ്പിച്ചത്.

ലോക മാതൃദിനമാണ് ഇന്ന്. എല്ലാ വർഷവും മെയ് 11നാണ് മാതൃദിനം ആഘോഷിക്കുന്നത്. മാതൃത്വത്തിനെ ആദരിക്കുന്ന ദിവസം. പല സ്ഥലങ്ങളിലും പല ദിവസങ്ങളിലായാണ് മാതൃദിനം ആഘോഷിക്കുന്നത്. അമ്മമാരേ ഓർക്കാൻ പ്രത്യേകം ഒരു ദിവസത്തിന്റെ ആവശ്യമില്ല. എങ്കിലും അമ്മമാരേ മർദിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്ന ഈ കാലഘട്ടത്തിൽ മാതൃദിനത്തിന്റെ പ്രസക്തിയും വർധിച്ചു വരുകയാണ്. മാതൃദിനത്തിന്റെ ചരിത്രം ഇങ്ങനെയാണ്.  

അമേരിക്കക്കാരിയായ അന്ന ജാർവിസ് ആണ് 1908ൽ  ആദ്യമായി മാതൃദിനാഘോഷം സംഘടിപ്പിച്ചത്. 'അമ്മ ആൻ റീവ്സ് ജാർവിസിനെ അനുസ്മരിക്കുന്നതിന് വേണ്ടിയാണ് അന്ന ജാർവിസ് ഇത് സംഘടിപ്പിച്ചത്. ആഭ്യന്തര യുദ്ധത്തിൽ സൈനികർക്ക് പരിക്കേറ്റപ്പോൾ അവരുടെ പരിചരണത്തിനായി മദേഴ്‌സ് ഡേ വർക്ക് ക്ലബ്ബുകൾ സ്ഥാപിച്ച പ്രവർത്തകയായിരുന്നു അന്നയുടെ 'അമ്മ ആൻ റീവ്സ്. കുടുംബത്തിനും രാജ്യത്തിനും വേണ്ടിയുള്ള 'അമ്മ ആൻ റീവ്സിന്റെ ത്യാഗത്തിനും സമർപ്പണത്തിനും ആദരാഞ്ജലി അർപ്പിക്കുക എന്നതായിരുന്നു മകൾ അന്ന ജാർവിസിന്റെ ലക്ഷ്യം. ഒടുവിൽ 1914ൽ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാതൃദിനം ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. അതിനുശേഷം മുതലാണ് മാതൃദിനം ലോകമെമ്പാടും ആഘോഷിക്കാൻ തുടങ്ങിയത്. 

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി