Mothers Day 2022 : മാതൃദിനം ആഘോഷിക്കാം ; അമ്മയ്ക്ക് എന്ത് സമ്മാനം നൽകാം

Web Desk   | Asianet News
Published : May 08, 2022, 09:20 AM IST
Mothers Day 2022 :  മാതൃദിനം ആഘോഷിക്കാം ; അമ്മയ്ക്ക് എന്ത് സമ്മാനം നൽകാം

Synopsis

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് നമ്മൾ എല്ലാ വർഷവും മാതൃദിനം ആഘോഷിക്കുന്നത്. സാധാരണ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായി സ്വന്തം അമ്മയ്ക്ക് എന്നെന്നും ഓർത്തിരിക്കാനുള്ള നിമിഷങ്ങൾ ഈ ദിനത്തിൽ നൽകാം. 

ഇന്ന് ലോക മാതൃദിനം (Mothers Day 2022). ലോകത്തെങ്ങുമുള്ള സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായ അമ്മമാർക്ക് വേണ്ടിയാണ് അന്താരാഷ്ട്ര മാതൃദിനം ലോകം ആഘോഷിക്കുന്നത്. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് നമ്മൾ എല്ലാ വർഷവും മാതൃദിനം ആഘോഷിക്കുന്നത്. സാധാരണ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായി സ്വന്തം അമ്മയ്ക്ക് എന്നെന്നും ഓർത്തിരിക്കാനുള്ള നിമിഷങ്ങൾ ഈ ദിനത്തിൽ നൽകാം. ഇത്തവണ അമ്മയുടെ മനസ് നിറയാൻ ഈ മാതൃദിനത്തിൽ അപൂർവമായി മാത്രമുള്ള എന്തെങ്കിലും നൽകിയാലോ?

ഒന്ന്...

അമ്മയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പ്രഭാതഭക്ഷണം ഏതാണ്. അമ്മയുടെ പ്രിയപ്പെട്ട പ്രഭാത ഭക്ഷണം നിങ്ങൾക്ക് തയ്യാറാക്കി നൽകാം. ഒരു ദിനമെങ്കിലും നിങ്ങളുടെ കൈകൾ കൊണ്ട് അവർ തയ്യാറാക്കിയ ഭക്ഷണം കഴിച്ചുകൊണ്ട് അവർ ദിവസം ആരംഭിക്കട്ടെ. അമ്മയ്ക്ക് പ്രിയപ്പെട്ട വിഭവം മക്കൾക്ക് അറിയുമല്ലോ, അതുകൊണ്ട് എത്ര കഷ്ടപ്പെട്ടാലും ആ പ്രിയപ്പെട്ട വിഭവം തന്നെ തയ്യാറാക്കി നൽകൂ.

രണ്ട്...

നിങ്ങളുടെ കുട്ടിക്കാലത്ത് നിങ്ങൾക്ക് ഇഷ്ടമുള്ള പൂക്കൾ അമ്മ നിങ്ങൾക്കായി നൽകി കാണും. ഓരോ പൂക്കളുടെയും പേരുകൾ പോലും അമ്മയുടെ അറിവിൽ നിന്നാകും നിങ്ങൾ പഠിച്ചെടുത്തത്. പ്രകൃതിയുടെ മനോഹരമായ സൃഷ്ടികളാണ് പൂക്കൾ, അത് എല്ലായ്പ്പോഴും ഏത് പ്രായത്തിലും ആളുകളുടെ മാനസികാവസ്ഥയെ പ്രകാശിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. അതിനാൽ മനോഹരമായ പൂക്കൾ നൽകി ഈ മാതൃ ദിനം ആഘോഷിക്കാം.

മൂന്ന്...

ഈ മാതൃദിനത്തിൽ എല്ലാ വീട്ടുജോലികളിൽ നിന്നും നിങ്ങളുടെ അമ്മയെ മാറ്റി നിർത്തുക. സമാധാനമായി ഇരിക്കാനും വിശ്രമിക്കാനും അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും സാഹചര്യമൊരുക്കി കൊടുക്കാം.

നാല്...

സമ്മാനങ്ങൾ ലഭിക്കുന്നത് ഇഷ്ടമില്ലാത്ത ആരുമുണ്ടാകില്ല. നിങ്ങളുടെ അമ്മയുടെ ഇഷ്ടങ്ങളെക്കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ, ആ ഇഷ്ടത്തോട് യോജിക്കുന്ന ഒരു സമ്മാനം നൽകുന്നത് ഏറെ സന്തോഷമുണ്ടാക്കും. ആഭരണങ്ങൾ, ആക്‌സസറികൾ, വസ്ത്രങ്ങൾ, ഹാൻഡ്‌ബാഗുകൾ എന്ത് വേണമെങ്കിലും സമ്മാനമായി നൽകാം. 

Mothers Day 2022 : പകരം വയ്ക്കാനാകാത്ത സ്‌നേഹം; ഇന്ന് ലോക മാതൃദിനം

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി