‘തിങ്കൾ’ പദ്ധതിയുമായി നഗരസഭ; 5000 മെൻസ്ട്രൽ കപ്പുകൾ നൽകും

By Web TeamFirst Published Jun 17, 2019, 10:17 PM IST
Highlights

ആലപ്പുഴ നഗരസഭയുടെ ‘തിങ്കൾ’ പദ്ധതി മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കോൾ ഇന്ത്യ ലിമിറ്റഡിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് ഹിന്ദുസ്ഥാൻ ലാറ്റെക്‌സ് ആണ് മെൻസ്ട്രൽ കപ്പുകൾ ലഭ്യമാക്കുന്നത്.പ്രളയത്തെ തുടർന്നുണ്ടായ ക്യാമ്പുകളിൽ നിന്ന് സാനിട്ടറി നാപ്കിനുകളുടെ മാലിന്യ സംസ്കരണത്തിലാണ് നഗരസഭ വെല്ലുവിളി നേരിട്ടത്.

സ്ത്രീകളുടെ ആർത്തവ ശുചിത്വം ഉറപ്പുവരുത്തുന്നതിന്‌ സൗജന്യമായി പത്ത് വർഷം വരെ പുനരുപയോഗിക്കുവാൻ കഴിയുന്ന മെൻസ്ട്രൽ കപ്പുകളാണ് ‘തിങ്കൾ’ എന്ന പദ്ധതിയിലൂടെ നൽകുന്നു. ആലപ്പുഴ നഗരസഭയുടെ ‘തിങ്കൾ’ പദ്ധതി മന്ത്രി ഡോ. ടി.എം.തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കോൾ ഇന്ത്യ ലിമിറ്റഡിന്റെ സി.എസ്.ആർ. ഫണ്ട് ഉപയോഗിച്ച് ഹിന്ദുസ്ഥാൻ ലാറ്റെക്‌സ് ആണ് മെൻസ്ട്രൽ കപ്പുകൾ ലഭ്യമാക്കുന്നത്.

പ്രളയത്തെ തുടർന്നുണ്ടായ ക്യാമ്പുകളിൽ നിന്ന് സാനിട്ടറി നാപ്കിനുകളുടെ മാലിന്യ സംസ്കരണത്തിലാണ് നഗരസഭ വെല്ലുവിളി നേരിട്ടത്. ഇതിനെത്തുടർന്നാണ് പുനരുപയോഗിക്കാൻ കഴിയുന്ന മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്നത്. ഒരു സ്ത്രീ ഒരു വർഷം ഏകദേശം 160 സാനിട്ടറി പാഡുകളാണ് ഉപയോഗിക്കുന്നത്. 

ഇത്തരത്തിൽ കണക്കാക്കിയാൽ ഒരു മെൻസ്ട്രൽ കപ്പ് 780 സാനിട്ടറി നാപ്കിനുകൾക്ക് പകരമാവും. ഇത്തരത്തിൽ 5,000 മെൻസ്ട്രൽ കപ്പുകൾ നഗരത്തിൽ വിതരണം ചെയ്യുന്നത് വഴി 40 ലക്ഷത്തോളം സാനിട്ടറി നാപ്കിൻ മാലിന്യവും ഇതുകൊണ്ടുള്ള ചെലവും ഇല്ലാതാകും.1930ൽ യുഎസിലാണ് ആദ്യമായി മെൻസ്ട്രൽ കപ്പ് ഉപയോ​ഗിച്ചത്.  വർഷങ്ങളോളം മെൻസ്ട്രൽ കപ്പിനെ കുറിച്ച് ചർച്ചകൾ നടന്നു‌. ഇപ്പോഴും ധാരാളം ചർച്ചകൾ നടക്കുന്നു.       
             

click me!