'പോണ്‍' സ്ത്രീകളുടെ ബന്ധത്തെ ബാധിക്കുന്നത് ഇങ്ങനെ...

By Web TeamFirst Published Jun 17, 2019, 6:51 PM IST
Highlights

'പോണ്‍' കാണുന്നത് പുരുഷനേയും സ്ത്രീയേയും രണ്ട് രീതിയിലാണ് ബാധിക്കുന്നത്. ഇത് തെളിയിക്കുന്ന പല പഠനങ്ങളും നേരത്തേ വന്നിട്ടുണ്ട്.  'പോണ്‍' കണ്ട് പരിചയിക്കുന്നത് സ്ത്രീകളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് വിശദീകരിക്കുകയാണ് പുതിയൊരു പഠനം
 

'പോണ്‍ വീഡിയോ'കളുടെ കാഴ്ചക്കാരായി ഇപ്പോള്‍ പുരുഷന്മാര്‍ക്കൊപ്പം തന്നെ സ്ത്രീകളും മാറിത്തുടങ്ങിയിരിക്കുന്നു. എന്നാല്‍ സ്ഥിരമായി 'പോണ്‍' കാണുന്നത് പുരുഷനേയും സ്ത്രീയേയും രണ്ട് രീതിയിലാണ് ബാധിക്കുന്നത്. ഇത് തെളിയിക്കുന്ന പല പഠനങ്ങളും നേരത്തേ വന്നിട്ടുണ്ട്. 

'പോണ്‍' കണ്ട് പരിചയിക്കുന്നത് സ്ത്രീകളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് വിശദീകരിക്കുകയാണ് പുതിയൊരു പഠനം. അമേരിക്കയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. 'ജേണല്‍ ഓഫ് വുമണ്‍സ് ഹെല്‍ത്ത്' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്. 

അതായത്, സ്ഥിരമായി പോണ്‍ കാണുന്ന സ്ത്രീകളില്‍, പങ്കാളിയുമായുള്ള ലൈംഗികബന്ധം തകരാറിലാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്. 'പോണ്‍'താരങ്ങളുടെ ശരീരഘടനയും, അവരുടെ പ്രവര്‍ത്തികളും നിരന്തരം കാണുന്നതിലൂടെ സ്ത്രീകള്‍ക്ക് അവരവരുടെ ശരീരത്തെച്ചൊല്ലി 'കോംപ്ലക്‌സ്' ഉണ്ടാവുകയും അത് ലൈംഗികബന്ധത്തില്‍ പ്രതിഫലിക്കുകയും ചെയ്യുമത്രേ. 

പലപ്പോഴും പങ്കാളിയോട് ഇക്കാര്യം തുറന്നുപറയാന്‍ പോലും സ്ത്രീകള്‍ക്ക് കഴിഞ്ഞെന്ന് വരില്ല. അതോടെ ബന്ധത്തിലെ അപാകതയുടെ കാരണം മനസിലാക്കാനാകാതെ പങ്കാളിയും കുഴങ്ങുന്നു. ചില പുരുഷന്മാരാണെങ്കില്‍, 'പോണ്‍' താരങ്ങളുമായി പങ്കാളിയെ തമാശയ്‌ക്കെങ്കിലും ബന്ധപ്പെടുത്തി സംസാരിക്കുകയോ കളിയാക്കുകയോ ചെയ്യുന്നവരാണ്. ഇതും അവരിലെ 'കോംപ്ലക്‌സ്' കൂടാനേ ഉപകരിക്കൂ. 

'പോണ്‍ വീഡിയോകള്‍ കാണുന്നത്, പുരുഷനില്‍ ലൈംഗിക താല്പര്യം കുറയ്ക്കാനും, പങ്കാളിയുമായുള്ള അടുപ്പത്തില്‍ വിള്ളല്‍ വരാനും, സംതൃപ്തി വിദൂരമാകാനും ഇടയാക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ അവര്‍, നേരിട്ട് ഇത് പങ്കാളിയുമൊത്തുള്ള സ്വകാര്യനിമിഷങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ശരിയായ ആസ്വാദനവും സന്തോഷവും ഇതോടെ അവര്‍ക്ക് നഷ്ടമാകുന്നു...'- കോമണ്‍വെല്‍ത്ത് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഗവേഷക സൂസന്‍ ജി കോണ്‍സ്റ്റീന്‍ പറയുന്നു. 

click me!