Braless Look : കച്ചവടം കൂട്ടാൻ 'ബ്രാ ലെസ്സ്' ലുക്ക് പരീക്ഷിച്ച പാൻ കേക്ക് വില്പനക്കാരിക്ക് പൊലീസ് ശാസന

Web Desk   | Asianet News
Published : Dec 04, 2021, 12:56 PM ISTUpdated : Dec 06, 2021, 05:38 PM IST
Braless Look  : കച്ചവടം കൂട്ടാൻ 'ബ്രാ ലെസ്സ്' ലുക്ക് പരീക്ഷിച്ച പാൻ കേക്ക് വില്പനക്കാരിക്ക് പൊലീസ് ശാസന

Synopsis

വടക്കൻ തായ്ലൻഡിലെ ചിയാങ് മായ് ന​ഗരത്തിൽ ഒരു പാൻകേക്ക് സ്റ്റാളിൽ ജോലി ചെയ്തു വരികയാണ് യുവതി. ഈ വസ്ത്രം ധരിക്കാൻ ഒരു കാരണമുണ്ടെന്ന് യുവതി പറയുന്നു. 

ലിവ് ആരണ്യ അപൈസോ (Olive Aranya Apaiso) എന്ന  വഴിയോരക്കച്ചവടക്കാരിയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരം​ഗമായിരിക്കുന്നത്. ആരണ്യയുടെ പാൻ കേക്ക് വിൽപ്പന ഇപ്പോൾ കുതിച്ച് ഉയർന്നിരിക്കുകയാണ്. ബ്രാലെസ്സ് ലുക്കിലാണ് (braless look) ഇവർ കച്ചവടം ചെയ്യുന്നത്. 

പാചകം ചെയ്യുമ്പോൾ തുറന്നിട്ട ഒരു കാർഡിഗൻ ധരിക്കാൻ തുടങ്ങിയതിന് ശേഷം യുവതിയുടെ പാൻകേക്ക് വിൽപ്പന കുതിച്ചുയർന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ സംഭവത്തിൽ നല്ല രീതിയിലുള്ള വസ്ത്രം ധരിക്കണമെന്ന് യുവതിയോട് പൊലീസ് പറഞ്ഞു. 

വടക്കൻ തായ്ലൻഡിലെ ചിയാങ് മായ് ന​ഗരത്തിൽ ഒരു പാൻകേക്ക് സ്റ്റാളിൽ ജോലി ചെയ്തു വരികയാണ് യുവതി. ഈ വസ്ത്രം ധരിക്കാൻ ഒരു കാരണമുണ്ടെന്ന് യുവതി പറയുന്നു. ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ തുടങ്ങിയതിന് ശേഷം പാൻ കേക്കിന്റെ വിൽപ്പന കുതിച്ചുയർന്നുവെന്ന് യുവതി പറയുന്നു. പലരും അവർക്കൊപ്പം നിന്ന് സെൽഫിയെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

യുവതി ഇത്തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് മോശമാണെന്ന് തുടർന്ന് ബന്ധുക്കളും അയൽവാസികളും യുവതിക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് കടയിലെത്തുകയും പരസ്യമായ അശ്ലീല പ്രദർശത്തിനു പിഴ ഈടാക്കുകയും ചെയ്തു. 

എന്തുകൊണ്ടാണ് താൻ ഈ വസ്ത്രം ധരിക്കുന്നതെന്ന ചോദ്യത്തിന് യുവതി പൊലീസിനോട് പറഞ്ഞത് ഇങ്ങനെ...
എനിക്ക് ധാരാളം കാശ് ഉണ്ടാക്കണം. കട തുറക്കുന്നതിന് മുമ്പേ ഇവിടെ തിരക്കാണ്. ചിലർ എനിക്കൊപ്പം സെർഫി എടുക്കാറുണ്ട്. ഇത് എന്റെ സ്റ്റാളിനെ കൂടുതൽ ജനപ്രിയമാക്കുന്നുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. ഇപ്പോൾ ഒരു ദിവസം നൂറിലധികം പാൻ കേക്കുകൾ വിൽക്കുന്നുണ്ടെന്ന് യുവതി പറഞ്ഞു. 

'ഇലകളില്‍ പൊതിഞ്ഞ പോലെ'; ശില്‍പ ഷെട്ടിയുടെ ഔട്ട്ഫിറ്റിനെ ട്രോളി സോഷ്യല്‍ മീഡിയ

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി