സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശില്‍പ ആരാധകര്‍ക്കായി ഹെല്‍ത്ത് ടിപ്സും റെസിപ്പിയുമൊക്കെ  പങ്കുവയ്ക്കാറുമുണ്ട്. ഫാഷന്‍റെ കാര്യത്തിലും താരം ഒട്ടും പിന്നിലല്ല. 

അഭിനയവും ഫിറ്റ്നസും (fitness) പാചകവും ഒരുപോലെ ഇഷ്ടപ്പെടുന്ന ബോളിവുഡ് നടിയാണ് ശിൽപ ഷെട്ടി (Shilpa Shetty). നാല്‍പതുകളിലും യുവനടിമാരെ വെല്ലുന്ന ചുറുചുറുക്കാണ് താരത്തിന്. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ശില്‍പ ആരാധകര്‍ക്കായി ഹെല്‍ത്ത് ടിപ്സും റെസിപ്പിയുമൊക്കെ പങ്കുവയ്ക്കാറുമുണ്ട്. ഫാഷന്‍റെ കാര്യത്തിലും താരം ഒട്ടും പിന്നിലല്ല. 

ശില്‍പയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. ഗ്രീന്‍- ബ്ലാക് നിറങ്ങളിലുള്ള ഔട്ട്ഫിറ്റില്‍ ആണ് താരം ഇത്തവണ തിളങ്ങുന്നത്. ചിത്രങ്ങള്‍ ശില്‍പ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

View post on Instagram

കറുപ്പ് ഗൗണില്‍ പച്ച നിറത്തിലുള്ള ഇലകളുടെ രൂപമാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. വണ്‍ ഷോള്‍ഡര്‍ ആണ് വസ്ത്രത്തിന്‍റെ പ്രത്യേകത. ഹെവി മേക്കപ്പാണ് ഇതിനോടൊപ്പം താരം തെരഞ്ഞെടുത്തത്. എന്തായാലും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇലകളില്‍ പൊതിഞ്ഞ പോലെയുണ്ടെന്നും ഒരു മരം നില്‍ക്കുന്നത് പോലെയുണ്ടെന്നുമൊക്കെ ചിലര്‍ തമാശ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. 

View post on Instagram
View post on Instagram

Also Read: അനാർക്കലിയിൽ മനോഹരിയായി ജാൻവി കപൂർ; ചിത്രങ്ങള്‍ വൈറല്‍