
തെന്നിന്ത്യൻ നടി പൂജ രാമചന്ദ്രന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിറവയറിൽ ഭർത്താവ് ജോൺ കൊക്കനൊപ്പമുള്ള ബീച്ച് ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പൂജ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്.
ഗര്‍ഭകാലം പൂജ ആഘോഷമാക്കുകയാണ് എന്ന് ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്. രണ്ട് വ്യത്യസ്ത ലുക്കിലുള്ള ഫോട്ടോകളാണ് താരം പങ്കുവച്ചത്. വെള്ള പാവാടയും ചുവപ്പും ബ്ലൗസും ധരിച്ച് നിറവയർ കാണിച്ചുള്ളതാണ് ആദ്യ സെറ്റ് ഫോട്ടോകൾ. ട്രാൻസ്പരന്റ് ബ്ലാക്ക് ഡ്രസ്സിലുള്ള ചിത്രങ്ങളാണ് അടുത്തത്. ബീച്ച് പശ്ചാത്തലത്തിലാണ് രണ്ട് ചിത്രങ്ങളും എടുത്തിരിക്കുന്നത്.
ഒമ്പത് മാസം കഴിഞ്ഞുവെന്നും പുതിയ ലോകത്തിനായി കാത്തിരിക്കുന്നുവെന്നും പൂജ ചിത്രങ്ങളോടൊപ്പം കുറിച്ചു. ഫോട്ടോകൾക്ക് കമന്റുകളുമായി നിരവധി ആരാധകരാണെത്തുന്നത്. പലരും താരത്തിന് ആശംസകള്‍ നേരുകയാണ് ചെയ്തത്.
ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആദ്യ ദാമ്പത്യ ജീവിതം തകര്‍ന്ന് ഇരിക്കുന്ന സമയത്തായിരുന്നു ജോണ്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയത് എന്ന് നേരത്തെ ഒരു അഭിമുഖത്തില്‍ പൂജ തന്നെ പറഞ്ഞിരുന്നു. ആദ്യം ജോണ്‍ പ്രണയം പറഞ്ഞപ്പോള്‍ സുഹൃത്തുക്കളാകാം എന്നാണ് പൂജ പറഞ്ഞത്. നല്ല സുഹൃത്തുക്കളായതിന് ശേഷം ആ നിലപാട് മാറ്റിയത് പൂജ തന്നെയാണ് എന്നും അവര്‍ പറഞ്ഞിരുന്നു.
Also Read: 'അവൾ കറുത്തു തടിച്ചവളാണ്, എപ്പോഴും കണ്ണട ഉപയോഗിക്കുന്നു'; അനുഭവം പറഞ്ഞ് കജോള്‍