Asianet News MalayalamAsianet News Malayalam

'അവൾ കറുത്തു തടിച്ചവളാണ്, എപ്പോഴും കണ്ണട ഉപയോഗിക്കുന്നു'; അനുഭവം പറഞ്ഞ് കജോള്‍

 'കുച്ച് കുച്ച് ഹോതാ ഹേ', 'ബാസീഗര്‍', 'കഭി ഖുശി കഭി ഖം', തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമാപ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ്. 

How Kajol Braved Being Body Shamed azn
Author
First Published Apr 15, 2023, 8:36 AM IST

'ബോഡി ഷെയിമിങ്' എന്ന വാക്ക് ഇപ്പോള്‍ പലര്‍ക്കും പരിചിതമാണ്. വണ്ണം കൂടിയതിന്‍റെയും മെലിഞ്ഞിരിക്കുന്നതിന്‍റെയും, നിറത്തിന്‍റെയും ഉയരത്തിന്‍റെയും പേരില്‍ മറ്റുള്ളവരുടെ പരിഹാസം നേരിടേണ്ടിവന്നവര്‍ നിരവധിയാണ്.  ബോഡി പോസിറ്റിവിറ്റിയെ കുറിച്ച് ഇന്ന് നിരന്തരം പല ചര്‍ച്ചകളും നടക്കുന്നുണ്ട്. അത്തരത്തില്‍ താന്‍ നേരിട്ട ദുരനുഭവം തുറന്നു പറയുകയാണ് ബോളിവുഡ് നടി കാജൾ. അന്നും ഇന്നും ബോളിവുഡിന്‍റെ പ്രിയ നടിയാണ് കജോള്‍. 17-ാം വയസിലാണ് നായികയായി എത്തുന്നത്. 'കുച്ച് കുച്ച് ഹോതാ ഹേ', 'ബാസീഗര്‍', 'കഭി ഖുശി കഭി ഖം', തുടങ്ങി ഒരു കാലത്ത് പ്രേക്ഷകര്‍ നെഞ്ചേറ്റിയ ചിത്രങ്ങളിലെ നായികയായിരുന്ന കജോള്‍ സിനിമാപ്രേമികള്‍ക്ക് ഇന്നും പ്രിയപ്പെട്ട താരമാണ്. ഷാരുഖ് ഖാന്‍– കജോൾ ഒരുകാലത്ത് ഹിന്ദി സിനിമയുടെ ഭാഗ്യ ജോഡിയായി മാറി. നടന്‍ അജയ് ദേവ്ഗനുമായുള്ള വിവാഹത്തിന് ശേഷവും അഭിനയത്തില്‍ സജീവമായ കജോള്‍ തന്റെ കുടുംബവിശേഷങ്ങള്‍ മിക്കപ്പോഴും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 

കരിയറിന്‍റെ തുടക്കത്തില്‍ ഒരുപാട് വെല്ലുവിളികള്‍ താരം നേരിട്ടു. ആ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് കജോള്‍ ഇപ്പോള്‍. ഹ്യുമൻസ് ഓഫ് ബോംബെയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് കാജോൾ തന്റെ അനുഭവം പങ്കുവച്ചത്. ‘അവൾ കറുത്തവളാണ്. എപ്പോഴും കണ്ണട ഉപയോഗിക്കുന്നു. വണ്ണം കൂടിയ പെൺകുട്ടിയാണ്'- സിനിമാ മേഖലയിലെ തുടക്കകാലത്ത് ഇത്തരം അധിക്ഷേപങ്ങളെല്ലാം കേട്ടിട്ടുണ്ട്.  പക്ഷേ, ഞാൻ അതേ പറ്റി കൂടുതൽ ചിന്തിച്ചിരുന്നില്ല. എന്റെ നെഗറ്റീവുകൾ പറയുന്ന എല്ലാവരെക്കാളും മികച്ചതാണ് ഞാനെന്ന് എനിക്ക് അറിയാമായിരുന്നു. അതുകൊണ്ടു തന്നെ ഞാൻ എന്റെ പാതയിലൂടെ സഞ്ചരിച്ചു. എനിക്ക് പരാജയങ്ങളേക്കാള്‍ കൂടുതല്‍ ഹിറ്റുകളായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് ഞാന്‍ ശരിയായ പാതയിലായിരുന്നു എന്ന് താന്‍ ചിന്തിച്ചു. അവർക്ക് എന്നെ തകർക്കാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ഇന്ന് കാണുന്ന കജോളിലേക്ക് ഞാന്‍ എത്തിയത്' - കജോള്‍ പറയുന്നു.

ബോഡി ഷെയിമിങ് ആദ്യമൊക്കെ വേദനിപ്പിച്ചവെന്നും ഇരുണ്ട നിറമാണെങ്കിലും ഭംഗിയുള്ള പെണ്‍കുട്ടിയാണെന്ന് ഞാനെന്ന് വിശ്വസിക്കാന്‍ പാടുപെട്ടിരുന്നു എന്നും കജോള്‍ പറയുന്നു. ഏകദേശം 32-33 വയസൊക്കെയായപ്പോഴാണ് താന്‍ കണ്ണാടിയില്‍ ശരിക്കും നോക്കാന്‍ പോലും തുടങ്ങിയതെന്നും താന്‍ ഭംഗിയുള്ളവളാണെന്ന് സ്വയം പറയാന്‍ തുടങ്ങിയതെന്നുമാണ് കജോള്‍ പറയുന്നത്. അങ്ങനെ താന്‍ താനായി തുടര്‍ന്നു. ഒടുവില്‍ സമയമെടുത്തിട്ടാണെങ്കിലും കളിയാക്കലുംബോഡി ഷെയിമിങും തന്നെ വേദനിപ്പിക്കാന്‍ കഴിയില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞുവെന്നാണ് കജോള്‍ പറയുന്നത്.

Also Read: അമ്മയുടെ 25 വര്‍ഷം പഴക്കമുള്ള ചുരിദാറിന്‍റെ കഥ പറഞ്ഞ് അഹാന കൃഷ്ണ; വൈറലായി ചിത്രങ്ങള്‍..

Latest Videos
Follow Us:
Download App:
  • android
  • ios