എന്‍റെ ജീവിതത്തിന്റെ സ്നേഹത്തിന് നാല് മാസം എന്ന് കുറിച്ചുകൊണ്ടാണ് കാജല്‍ ചിത്രം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് താഴെ അമ്മയ്ക്കും മകനും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്.  

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടെയാണ് താരത്തിന് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ ഇന്ന് നാലാം മാസം പൂര്‍ത്തിയായ മകന്‍ നീല്‍ കിച്ച്‍ലുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാജല്‍. 

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് കാജല്‍ ചിത്രം പങ്കുവച്ചത്. എന്‍റെ ജീവിതത്തിന്റെ സ്നേഹത്തിന് നാല് മാസം എന്ന് കുറിച്ചുകൊണ്ടാണ് കാജല്‍ ചിത്രം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് താഴെ അമ്മയ്ക്കും മകനും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്. 

View post on Instagram

മകന്‍റെ മുഖം വ്യക്തമാകുന്ന ചിത്രം അടുത്തിടെയാണ് താരം പങ്കുവച്ചത്. 'നീല്‍ കിച്‌ലു-എന്റെ ജീവിതത്തിലെ സ്‌നേഹവും എന്റെ ഹൃദയത്തുടിപ്പും'- എന്നാണ് അന്ന് കാജല്‍ കുറിച്ചത്. നേരത്തെ ലോക മാതൃദിനത്തിലാണ് മകന്‍റെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ കാജല്‍ പങ്കുവച്ചത്. എന്നാല്‍ കുട്ടിയുടെ മുഖം ഒട്ടും വ്യക്തമാവാത്ത രീതിയിലായിരുന്നു ആ ചിത്രം. 

View post on Instagram

ഡിസൈനറും വ്യവസായിയുമായ ഗൗതം കിച്‍ലുവുമായി 2020ലാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയായത്. വിവാഹ ശേഷവും അഭിനയത്തില്‍ സജീവമാണ് കാജല്‍. ഏപ്രില്‍ 19-നാണ് കാജലിന് ആണ്‍കുഞ്ഞ് പിറന്നത്.

View post on Instagram
View post on Instagram

Also Read: വണ്ണം കുറയ്ക്കാന്‍ പട്ടിണി കിടക്കേണ്ട; ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ഒമ്പത് ഭക്ഷണങ്ങള്‍...