Priyanka Chopra : 'നിക് ജോനാസിന്‍റെ ഭാര്യ' എന്ന് വിശേഷിപ്പിച്ച മാധ്യമത്തിന് ചുട്ട മറുപടിയുമായി പ്രിയങ്ക

Published : Dec 17, 2021, 01:00 PM ISTUpdated : Dec 17, 2021, 01:07 PM IST
Priyanka Chopra : 'നിക് ജോനാസിന്‍റെ ഭാര്യ' എന്ന് വിശേഷിപ്പിച്ച മാധ്യമത്തിന് ചുട്ട മറുപടിയുമായി പ്രിയങ്ക

Synopsis

സ്വന്തം മേഖലയിൽ ഇത്രയും പ്രശസ്തി നേടിയ തന്നെ 'നിക് ജോനാസിന്‍റെ ഭാര്യ' എന്ന് വിശേഷിപ്പിച്ച മാധ്യമത്തിനെതിരെയാണ് താരത്തിന്‍റെ ഈ പോസ്റ്റ്.

പതിനെട്ടാം വയസ്സില്‍ ലോകസുന്ദരിപ്പട്ടം നേടിയ താരമാണ് പ്രിയങ്ക ചോപ്ര (Priyanka Chopra). ബോളിവുഡും ഹോളിവുഡും (hollywood) കീഴടക്കിയ പ്രിയങ്ക തന്‍റേതായ വ്യക്തിത്വം കൊണ്ടും കാഴ്ചപ്പാട് കൊണ്ടും ഏറെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. പലപ്പോഴും സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന താരം കൂടിയാണ് പ്രിയങ്ക. ഇപ്പോഴിതാ സ്വന്തം മേഖലയിൽ ഇത്രയേറെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടും ഭർത്താവിന്‍റെ (husband) വിലാസത്തോടെ തന്നെ വിശേഷിപ്പിച്ച മാധ്യമത്തിനെതിരെ (news report) ശക്തിമായി പ്രതികരിച്ചിരിക്കുകയാണ് താരം. 

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ആണ് പ്രിയങ്ക പോസ്റ്റ് പങ്കുവച്ചത്. സ്വന്തം മേഖലയിൽ ഇത്രയും പ്രശസ്തി നേടിയ തന്നെ 'നിക് ജോനാസിന്‍റെ ഭാര്യ' എന്ന് വിശേഷിപ്പിച്ച മാധ്യമത്തിനെതിരെയാണ് താരത്തിന്‍റെ ഈ പോസ്റ്റ്. വാർത്തയുടെ സ്ക്രീൻഷോട്ട് ഉള്‍പ്പടെ പങ്കുവച്ചാണ് ശക്തമായ വരികളിലൂടെ പ്രിയങ്ക പ്രതികരിച്ചത്. 

'എക്കാലത്തെയും മികച്ച ഫിലിം ഫ്രാഞ്ചൈസിയായി പ്രൊമോട്ട് ചെയ്യുമ്പോഴും ഇപ്പോഴും ഒരാളുടെ ഭാര്യ എന്ന പേരിൽ പരാമർശിക്കുന്നത് വളരെ രസകരമായി തോന്നുന്നു'- എന്നാണ് പ്രിയങ്ക കുറിച്ചത്. എങ്ങനെയാണ് ഇപ്പോഴും ഇതൊരു സ്ത്രീക്ക് സംഭവിക്കുന്നത് എന്ന് ദയവായി വിശദമാക്കൂ. എന്‍റെ ബയോയിൽ ഐഎംഡിബിയുടെ ലിങ്ക് വയ്ക്കണോ എന്നും പ്രിയങ്ക ചോദിക്കുന്നു.

 

പ്രിയങ്ക ചോപ്രയാണ് അമേരിക്കൻ ടെലിവിഷൻ ഷോ ആയ ക്വാണ്ടിക്കോയിൽ മുൻ‌നിര വേഷം അവതരിപ്പിച്ച ആദ്യത്തെ സൗത്ത് ഏഷ്യൻ വനിത. ബോളിവുഡിന് പുറമേ നിരവധി ഹോളിവുഡ് ചിത്രങ്ങളിലും പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. 

അടുത്തിടെ നെറ്റ്ഫ്ളിക്സിന്റെ ജോനാസ് ബ്രദേഴ്സ് ഫാമിലി റോസ്റ്റ് എന്ന പരിപാടിയിൽ പ്രിയങ്ക നടത്തിയ പരാമർശങ്ങൾ ഏറെ വൈറലായിരുന്നു. ജോനാസ് സഹോദരന്മാരാണോ താനാണോ കൂടുതൽ പ്രശ്സതി ആർജിച്ചതെന്ന് രസകരമായി പങ്കുവയ്ക്കുകയായിരുന്നു പ്രിയങ്ക. 'ജോനാസ് സഹോദരന്മാർ എപ്പോഴും ഇൻസ്റ്റ​ഗ്രാമിലും ഫോണിലുമാണ്. കാരണം അവർക്ക് എന്നേക്കാൾ ഫോളോവേഴ്സ് കുറവാണ്. അതുകൊണ്ട് ഏറ്റവും പ്രശസ്തയായ ജോനാസ് ഞാനാണ്' - എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.

Also Read: നരച്ച തലമുടിയിഴകൾ മറയ്ക്കാതെ നിയതി; 'ട്രോളി' സോഷ്യല്‍ മീഡിയ

PREV
Read more Articles on
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി