തലമുടി കളർ ചെയ്യാമായിരുന്നു എന്നും ഇപ്പോൾ കണ്ടാൽ വധുവിന്റെ അമ്മയെപ്പോലെ ഉണ്ടെന്നുമൊക്കെ ആയിരുന്നു പലരുടെയും കമന്റുകൾ.

ഹിന്ദി നടൻ ദിലീപ് ജോഷിയുടെ (Dilip Joshi) മകൾ (Daughter) നിയതിയുടെ (Niyati) വിവാഹത്തിന്‍റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (Social media) ചര്‍ച്ചയാകുന്നത്. പരമ്പരാ​ഗത ​ഗുജറാത്തി ആചാര പ്രകാരം ബുധനാഴ്ചയായിരുന്നു നിയതി വിവാഹിതയായത്. എന്നാൽ വേദിയിലെത്തിയ വധുവിന്‍റെ ലുക്കായിരുന്നു (bride's look) എല്ലാവരെയും ഞെട്ടിച്ചത്. 

തന്‍റെ നരച്ച തലമുടിയിഴകൾ ( Grey Hair) മറയ്ക്കുകയോ കളർ ചെയ്യുകയോ ചെയ്യാതെയാണ് നിയതി വേദിയില്‍ എത്തിയത്. ഒരു വധു എങ്ങനെയായിരിക്കണമെന്ന സ്റ്റീരിയോടൈപ്പുകളെ പൊളിച്ചടുക്കിയിരിക്കുകയാണ് നിയതി. നിയതിയുടെ വിവാഹത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. 

View post on Instagram

നിയതിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ നിയതിയെ ട്രോളാനും വിമര്‍ശിക്കാനും മറ്റൊരു വിഭാഗം തന്നെ മുന്നിലുണ്ടായിരുന്നു. തലമുടി കളർ ചെയ്യാമായിരുന്നു എന്നും ഇപ്പോൾ കണ്ടാൽ വധുവിന്‍റെ അമ്മയെപ്പോലെ ഉണ്ടെന്നുമൊക്കെ ആയിരുന്നു പലരുടെയും കമന്‍റുകള്‍.

View post on Instagram

Also Read: 'ആരും അവസരങ്ങള്‍ തന്നില്ല, 50 രൂപ കിട്ടുന്ന വേഷങ്ങളാണ് ചെയ്തിരുന്നത്'; തുറന്നുപറഞ്ഞ് നടൻ