അയാൾ പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി നൽകി, പീഡിപ്പിക്കാൻ ശ്രമിച്ചു; തുറന്ന് പറഞ്ഞ് റഷാമി

Web Desk   | Asianet News
Published : Mar 03, 2020, 07:10 PM IST
അയാൾ പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി നൽകി, പീഡിപ്പിക്കാൻ ശ്രമിച്ചു; തുറന്ന് പറഞ്ഞ് റഷാമി

Synopsis

സീരിയിൽ മേഖലയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ സൂരജ് എന്നൊരാളാണ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതെന്നും പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

പതിനാറാം വയസിൽ താൻ കാസ്റ്റിങ് കൗച്ച് നേരിട്ടതായി സീരിയൽ താരം റഷാമി ദേശായി. സീരിയിൽ മേഖലയിൽ പ്രവർത്തിക്കാൻ തീരുമാനിച്ചപ്പോൾ സൂരജ് എന്നൊരാളാണ് തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതെന്നും പിങ്ക്‌വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

സൂരജ് എന്നാണ് അയാളുടെ പേര്. ആദ്യമായി ഇയാളെ കണ്ടപ്പോൾ എന്താണ് പ്ലാൻ എന്നൊക്കെ ചോദിച്ചു. പക്ഷേ അന്ന് അയാൾ എന്താണ് ഉദ്ദേശിച്ചാണ് ഇങ്ങനെ ചോദിച്ചതെന്ന് മനസിലായില്ലെന്ന് റഷാമി പറയുന്നു. 

കാസ്റ്റിങ് കൗച്ചിന് തയാറായില്ലെങ്കിൽ ജോലി കിട്ടില്ലെന്നാണ് അയാൾ പറഞ്ഞത്. എന്നെ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ച ആദ്യത്തെയാൾ അയാളായിരുന്നു‌വെന്നും റഷാമി പറഞ്ഞു. ഓഡീഷനുണ്ടെന്ന് പറഞ്ഞാണ് അയാൾ എന്നെ വിളിച്ചത്. അയാൾ പാനീയത്തില്‍ മയക്കുമരുന്ന് കലർത്തി നൽകി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും റഷാമി തുറന്നു പറയുന്നു.

വളരെ സന്തോഷത്തോടെയാണ് താൻ അവിടെ എത്തിയത്. എന്നാൽ, അയാൾ അല്ലാതെ മറ്റാരും അവിടെ ഇല്ലായിരുന്നു. മയക്കുമരുന്ന് കലർത്തി അബോധാവസ്ഥയിലാക്കാനായിരുന്നു ശ്രമിച്ചത്. രണ്ടര മണിക്കൂറിനുശേഷമാണ് അവിടെ നിന്നു രക്ഷപ്പെട്ടതെന്നും റഷാമി പറയുന്നു. 

നടന്ന സംഭവങ്ങളെല്ലാം ഞാൻ അമ്മയോട് പറഞ്ഞു. അമ്മ അയാളെ ഒരു റസ്റ്ററന്റിലേക്ക് വിളിച്ചുവരുത്തി ‌അടി കൊടുക്കുകയാണ് ചെയ്തതു. എന്നെ ഉപദ്രവിച്ചാൽ അയാൾ കൊല്ലുമെന്നും അമ്മ പറഞ്ഞു. ബിഗ് ബോസ് ഹിന്ദി പതിപ്പിന്റെ 13–ാം സീസണ്‍ന്റെ ഫൈനലിൽ റഷാമി  എത്തിയിരുന്നു.

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ