'മറച്ചുവെക്കുമ്പോള്‍ കൗതുകം കൂടും'; നിലപാട് വ്യക്തമാക്കി സാധിക

Published : Nov 16, 2019, 05:02 PM IST
'മറച്ചുവെക്കുമ്പോള്‍ കൗതുകം കൂടും'; നിലപാട് വ്യക്തമാക്കി സാധിക

Synopsis

താരങ്ങള്‍ക്ക് നേരെ അശ്ലീല കമന്‍റുകള്‍ വരുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. അത്തരം ആളുകളോട്  താരങ്ങള്‍ തന്നെ പ്രതികരിക്കാറുമുണ്ട്. അതൊക്കെ വാര്‍ത്തയാകാറുമുണ്ട്. 

താരങ്ങള്‍ക്ക് നേരെ അശ്ലീല കമന്‍റുകള്‍ വരുന്നത് ഇപ്പോള്‍ പതിവ് കാഴ്ചയാണ്. അത്തരം ആളുകളോട്  താരങ്ങള്‍ തന്നെ പ്രതികരിക്കാറുമുണ്ട്. അതൊക്കെ വാര്‍ത്തയാകാറുമുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും ഒടുവില്‍ പ്രതികരിച്ചിരിക്കുന്നത് സാധിക വേണുഗോപാല്‍ ആണ്. സ്വന്തം നിലപാടുകള്‍ വെട്ടിതുറന്ന് പറയുന്ന താരമാണ് സാധിക വേണുഗോപാല്‍. 

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ മോശം കമന്‍റുകള്‍ക്കും സദാചാര പരാമര്‍ശങ്ങള്‍ക്കും മറുപടി നല്‍കുകയാണ് സാധിക. ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സാധിക തുറന്നുപറയുന്നത്. 

'സോഷ്യല്‍ മീഡിയയിലൂടെ നിരവധി ആളുകള്‍ പലവട്ടം അശ്ലീല കമന്‍റുകളും മെസേജുകളും ഫോട്ടോകളും അയച്ചിട്ടുണ്ട്. വീട്ടുകാരെ ചീത്ത വിളിച്ചിട്ടുണ്ട് , കാശുണ്ടാക്കാന്‍ എന്തും ചെയ്യും , കെട്ടഴിച്ച് വിട്ടിരിക്കുകയാണ് എന്നൊക്കെ പല കമന്‍റുകളും വന്നിട്ടുണ്ട്. നിങ്ങള്‍ മാന്യമായി വസ്ത്രം ധരിക്കാത്തത് കൊണ്ടല്ലേ അവര്‍ ഇങ്ങനെ ചീത്ത വിളിക്കുന്നതെന്ന് പറഞ്ഞവരുമുണ്ട്. എല്ലാവര്‍ക്കുമായി ഒരൊറ്റ മറുപടിയേ ഉള്ളൂ; ഞാന്‍ എന്‍റെ ജോലിയുടെ ഭാഗമായി പല തരത്തിലുളള വസ്ത്രങ്ങള്‍ ധരിക്കും. അത് എന്‍റെ ഉത്തരവാദിത്തവും ജോലിയോടുളള ആത്മാര്‍ഥതയുമാണ്. അതിന്‍റെ പേരില്‍ നിങ്ങള്‍ക്ക് എന്നെ ചോദ്യം ചെയ്യാനോ ചീത്ത വിളിക്കാനോ അവകാശമില്ല'- സാധിക പറഞ്ഞു.

 

മറച്ചുവേക്കേണ്ട ഒന്നാണ് ശരീരമെന്ന ബോധമാണ് ഇത്തരം കമന്‍റുകള്‍ക്ക് പിന്നില്‍. എന്നാല്‍ മറച്ചു വെക്കുന്നിടത്തോളം ആളുകള്‍ക്ക് ഉള്ളില്‍ എന്താണെന്നറിയാനുള്ള  കൗതുകം കൂടും. ആ  കൗതുകമാണ് പീഡനമായി മാറുന്നത് - സാധിക പറഞ്ഞു.

മലയാളികള്‍ കപട സദാചാരവാദികള്‍ ആണെന്ന് തോന്നിയിട്ടുണ്ട്. എല്ലാം കാണാനും കേള്‍ക്കാനും ഇഷ്ടമാണ്. എന്നാല്‍ ആരും അത് അറിയരുത് എന്ന നിലാപാടാണ് - സാധിക കൂട്ടിച്ചേര്‍ത്തു. 
 

 

PREV
click me!

Recommended Stories

മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം
ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍