രണ്ട് മാസം പ്രായമായ കുഞ്ഞുമായി മല കയറി സമീറ റെഡ്ഡി

Published : Sep 30, 2019, 06:50 PM IST
രണ്ട് മാസം പ്രായമായ കുഞ്ഞുമായി മല കയറി സമീറ റെഡ്ഡി

Synopsis

ഗര്‍ഭകാലവും പ്രസവം കഴിഞ്ഞുള്ള ദിവസങ്ങളുമെല്ലാം ശുശ്രൂഷകളുടേതും കരുതലിന്റേതും മാത്രമായ സമയങ്ങളാണെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാല്‍ കരുതലിനൊപ്പം തന്നെ, ശാരീരികവും മാനസികവുമായ കരുത്താര്‍ജ്ജിക്കാനും സ്ത്രീക്ക് കഴിയണമെന്ന പുതിയ വീക്ഷണമാണ് സമീറ പങ്കുവയ്ക്കുന്നത്

ഗര്‍ഭകാലം മുഴുവന്‍ ആഘോഷമാക്കിയ താരമാണ് സമീറ റെഡ്ഡി. നിറവയറുമായി വെള്ളത്തിനടിയില്‍ ഉള്‍പ്പെടെ സമീറ നടത്തിയ ഫോട്ടോഷൂട്ടുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മിക്കവാറും പേരും സമീറയ്ക്ക് പിന്തുണയുമായി എത്തിയപ്പോള്‍ ചെറിയൊരു വിഭാഗമെങ്കിലും അവര്‍ക്കെതിരെ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. 

എന്നാല്‍ ഇപ്പോള്‍ പ്രസവശേഷവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് തിരി കൊളുത്തുകയാണ് സമീറ. രണ്ട് മാസം മാത്രം പ്രായമായ മകള്‍ നൈറയേയും കൊണ്ട് കര്‍ണാടകയിലെ ഏറ്റവും ഉയരം കൂടിയ പ്രദേശമായ മുലായംഗിരി പീക്ക് കയറിയിരിക്കുകയാണ് താരം. 

ഗര്‍ഭകാലവും പ്രസവം കഴിഞ്ഞുള്ള ദിവസങ്ങളുമെല്ലാം ശുശ്രൂഷകളുടേതും കരുതലിന്റേതും മാത്രമായ സമയങ്ങളാണെന്നാണ് പൊതുവേയുള്ള കാഴ്ചപ്പാട്. എന്നാല്‍ കരുതലിനൊപ്പം തന്നെ, ശാരീരികവും മാനസികവുമായ കരുത്താര്‍ജ്ജിക്കാനും സ്ത്രീക്ക് കഴിയണമെന്ന പുതിയ വീക്ഷണമാണ് സമീറ പങ്കുവയ്ക്കുന്നത്. 

ഇന്‍സ്റ്റഗ്രാമില്‍ കുഞ്ഞിനൊപ്പമുള്ള യാത്രയുടെ വീഡിയോയും സമീറ പങ്കുവച്ചിട്ടുണ്ട്. നേരിയ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മല കയറുന്നത് പകുതിക്ക് വച്ച് നിര്‍ത്തേണ്ടി വന്നുവെങ്കിലും വലിയ ആത്മവിശ്വാസമാണ് യാത്ര നല്‍കിയതെന്നും, ഒരുപാട് അമ്മമാര്‍ ഇതിന് തനിക്ക് പ്രചോദനം നല്‍കിയെന്നും സമീറ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

നിരവധി പേരാണ് സമീറയുടെ വീഡിയോക്ക് താഴെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഏറെ ഊര്‍ജ്ജം പകരുന്നതാണ് ഇത്തരം അനുഭവങ്ങളുടെ പങ്കുവയ്ക്കലെന്നും കുഞ്ഞിനും അമ്മയ്ക്കും സ്‌നേഹമെന്നും ആരാധകര്‍ കുറിച്ചു. സമീറയ്ക്ക് ശേഷം നടിയായ എമി ജാക്‌സണും തന്റെ ഗര്‍ഭകാലവും പ്രസവത്തിന് ശേഷമുള്ള ദിവസങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആഘോഷിച്ചിരുന്നു. 

വീഡിയോ കാണാം...

PREV
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം