ലോക്ക്ഡൗണില്‍ തരംഗമായ 'ബ്ലാങ്കറ്റ് ചലഞ്ച്' ഏറ്റെടുത്ത് സമീറ റെഡ്ഡിയും !

Published : May 11, 2020, 10:57 AM ISTUpdated : May 11, 2020, 11:14 AM IST
ലോക്ക്ഡൗണില്‍ തരംഗമായ 'ബ്ലാങ്കറ്റ് ചലഞ്ച്' ഏറ്റെടുത്ത് സമീറ റെഡ്ഡിയും !

Synopsis

ലോക്ക്ഡൗൺ കാലത്ത് പല തരത്തിലുളള ചലഞ്ചുകളാണ് സിനിമാതാരങ്ങള്‍ വരെ ഏറ്റെടുത്ത് വൈറലാക്കിയത്.  ആദ്യം 'പില്ലോ' ചലഞ്ചായിരുന്നു. 

ലോക്ക്ഡൗൺ കാലത്ത്  വീടിനകത്ത് മക്കളുടെ കുസൃതികൾ കണ്ടും അവരോടൊപ്പം കളിച്ചും സന്തോഷം കണ്ടെത്തുകയാണ് തെന്നിന്ത്യന്‍ സിനിമാനടി സമീറ റെഡ്ഡി. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ സമീറ ഈ  ലോക്ക്ഡൗണില്‍ തരംഗമായ ഒരു ചലഞ്ചുമായാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. 

ലോക്ക്ഡൗൺ കാലത്ത് പല തരത്തിലുളള ചലഞ്ചുകളാണ് സിനിമാതാരങ്ങള്‍ വരെ ഏറ്റെടുത്ത് വൈറലാക്കിയത്.  ആദ്യം 'പില്ലോ' ചലഞ്ചായിരുന്നു. തലയിണയെ മനോഹരമായി ശരീരത്തോട് ചേര്‍ത്തു  ബെല്‍റ്റിട്ട് കെട്ടി വസ്ത്രത്തിന്‍റെ രൂപത്തിലാക്കുന്നതായിരുന്നു ആ ചലഞ്ച്. 

പിന്നീട് തരംഗമായത് 'ഷോപ്പിംഗ് ബാഗ്' ചലഞ്ചായിരുന്നു. ഇവിടെ തലയണയ്ക്ക് പകരം ഷോപ്പിംഗ് ബാഗാണ് ഉപയോഗിക്കുന്നത്. ഏറ്റവും ഒടുവില്‍ തരംഗമായത് 'ബ്ലാങ്കറ്റ് ചലഞ്ച്' ആണ്.  ഇതാണ് സമീറയും ഏറ്റെടുത്തിരിക്കുന്നത്. 

 

ബ്ലാങ്കറ്റിനെ ഗ്ലാമര്‍ വസ്ത്രം പോലെ ധരിക്കുന്നതാണ് ഈ 'ബ്ലാങ്കറ്റ് ചലഞ്ച്'. വിവിധ നിറത്തിലുള്ള ബ്ലാങ്കറ്റുകള്‍ സ്ലിറ്റ് ഡ്രസ്സിന് സമാനമായി ഫാഷന്‍ റാംപുകളില്‍ പോലും കാണാത്ത രീതിയിലാണ് പലരും ധരിച്ചത്. 

സമീറയും പല നിറത്തിലും ഡിസൈനിലുമുള്ള  ബ്ലാങ്കറ്റുകളാണ് ധരിച്ചത്. അതിന്‍റെ വീഡിയോയും താരം തന്നെ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. 

Also Read: ഫാഷന്‍ റാംപുകളില്‍ പോലും കാണാത്ത ഡിസൈനുകള്‍; വൈറലായി മറ്റൊരു ചലഞ്ച് കൂടി...

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ