ആദ്യം 'പില്ലോ' ചലഞ്ചായിരുന്നു. പിന്നീട് തരംഗമായത് 'ഷോപ്പിംഗ് ബാഗ്' ചലഞ്ച്. ഇപ്പോഴിതാ ഫാഷനിസ്റ്റകള്‍ അടുത്തൊരു ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ്. 

ലോക്ക്ഡൗൺ കാലത്ത് പല തരത്തിലുളള ചലഞ്ചുകളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നന്നത്. സിനിമാതാരങ്ങള്‍ വരെ ഈ ചലഞ്ചുകള്‍ ഏറ്റെടുക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ആദ്യം 'പില്ലോ' ചലഞ്ചായിരുന്നു. തലയിണയെ മനോഹരമായി ശരീരത്തോട് ചേര്‍ത്തു ബെല്‍റ്റിട്ട് കെട്ടി കിടിലന്‍ വസ്ത്രത്തിന്‍റെ രൂപത്തിലാക്കുന്നതായിരുന്നു ആ ചലഞ്ച്. 

പിന്നീട് തരംഗമായത് 'ഷോപ്പിംഗ് ബാഗ്' ചലഞ്ചായിരുന്നു. ഇവിടെ തലയണയ്ക്ക് പകരം ഷോപ്പിംഗ് ബാഗാണ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഫാഷനിസ്റ്റകള്‍ അടുത്തൊരു ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ്. 

ഇവിടെ ബ്ലാങ്കറ്റിന് ഒരു ഫാഷന്‍ മുഖം നല്‍കിയിരിക്കുകയാണ് പുത്തന്‍ തലമുറ. ബ്ലാങ്കറ്റിനെ ഗ്ലാമര്‍ വസ്ത്രം പോലെ ധരിച്ചു നിന്ന് ഫോട്ടോ പങ്കുവെക്കുകയാണ് ഈ 'ബ്ലാങ്കറ്റ് ചലഞ്ച്'.

View post on Instagram

വിവിധ നിറത്തിലുള്ള ബ്ലാങ്കറ്റുകള്‍ സ്ലിറ്റ് ഡ്രസ്സിനു സമാനമായി ഫാഷന്‍ റാംപുകളില്‍ പോലും കാണാത്ത രീതിയിലാണ് പലരും ധരിച്ചിരിക്കുന്നത്. കുറച്ചുകൂടി ലുക്ക് കിട്ടിനായി നടുവിലാരു ബെല്‍റ്റ് ചുറ്റുന്നവരും ബെഡ്ഷീറ്റിനു ചേരുന്ന ഹാന്‍ഡ്ബാഗും സണ്‍ഗ്ലാസുകളും ധരിക്കുന്നവരുമുണ്ട്. 

View post on Instagram

ബ്ലാങ്കറ്റ് ആണെന്ന് സംശയം പോലും തോന്നാത്ത രീതിയിലാണ് ചലഞ്ച് തരംഗമായിരിക്കുന്നത്. താരങ്ങളും ഈ ചലഞ്ച് ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ. 

Also Read: തലയിണയാണ് ഫാഷനെന്ന് പുതുതലമുറ; ഇത് ലോക്ക് ഡൗൺ കാലത്തെ ചലഞ്ച്...

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram