'നീ ഞങ്ങളുടെ ലോകമായി മാറി'; മകന്‍റെ ഒന്നാം പിറന്നാളിന് ആശംസകളറിയിച്ച് സാനിയ

Published : Oct 30, 2019, 08:22 PM ISTUpdated : Oct 30, 2019, 08:23 PM IST
'നീ ഞങ്ങളുടെ ലോകമായി മാറി'; മകന്‍റെ ഒന്നാം പിറന്നാളിന് ആശംസകളറിയിച്ച് സാനിയ

Synopsis

ടെന്നീസ് താരം സാനിയ മിര്‍സയുടെ മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന് ഇന്ന് ഒന്നാം പിറന്നാളായിരുന്നു. മകന്‍റെ ചിത്രം പങ്കുവെച്ചാണ് സാനിയ പിറന്നാള്‍ ആശംസിച്ചത്. 

ടെന്നീസ് താരം സാനിയ മിര്‍സയുടെ മകന്‍ ഇസാന്‍ മിര്‍സ മാലിക്കിന് ഇന്ന് ഒന്നാം പിറന്നാളായിരുന്നു. മകന്‍റെ ചിത്രം പങ്കുവെച്ചാണ് സാനിയ പിറന്നാള്‍ ആശംസിച്ചത്. ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമുളള ഇസാന്‍റെ ഒരു ക്യൂട്ട് ഫോട്ടോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.  ചിത്രത്തോടൊപ്പം ഹൃദയത്തില്‍ തെടുന്ന ഒരു കുറിപ്പും സാനിയ കുറിച്ചു. 

'നീ ഈ ലോകത്തിലേക്ക് വന്നിട്ടും ഞങ്ങളുടെ ലോകമായി മാറിയിട്ടും ഇന്ന് കൃത്യം ഒരു വര്‍ഷമാകുന്നു. ഞാന്‍ നിന്നെ സ്നേഹിക്കുന്നു. എന്‍റെ ജീവന്‍ പോകുന്നത് വരെയും ഞാന്‍ നിന്നോടൊപ്പം ഉണ്ടാകും. ജന്മാദിനാശംകള്‍'- സാനിയ കുറിച്ചു. സാനിയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ ഇസാന് ആശംസകളുമായെത്തി. 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ