'ആർത്തവത്തെ ഭയപ്പെടരുത്, അത് അശുദ്ധമല്ല'; 16 കാരിയായ സൈദിയ്ക്ക് ചിലത് പറയാനുണ്ട്....

Web Desk   | others
Published : May 29, 2020, 06:20 PM ISTUpdated : May 29, 2020, 06:29 PM IST
'ആർത്തവത്തെ ഭയപ്പെടരുത്, അത് അശുദ്ധമല്ല'; 16 കാരിയായ സൈദിയ്ക്ക് ചിലത് പറയാനുണ്ട്....

Synopsis

2015-16 ലെ ദേശീയ കുടുംബാരോഗ്യ സർവേയിൽ 23 ശതമാനം വിദ്യാർത്ഥിനികളും സ്‌കൂൾ പഠനം പാതിവഴി നിർത്താനുള്ള കാരണമായി പറഞ്ഞത് ആർത്തവമാണ്. നിരവധി ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടും ഇന്നും പലരും ആർത്തവത്തെക്കുറിച്ച് സംസാരിക്കാൻ പോലും മടിക്കുന്നു.

ആർത്തവം എന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കുന്ന സമൂഹമാണ് ഇന്നുള്ളത്. ചില പെൺകുട്ടികൾ പുറത്ത് പറയാൻ പോലും മടി കാണിക്കുന്ന വാക്കാണ് ആർത്തവം. ആർത്തവ സമയത്ത് കൗമാരക്കാരായ പല പെൺകുട്ടികളെയും മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും അനുവദിക്കുന്നില്ല.

ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകൾ മാറ്റാൻ ഉത്തർപ്രദേശിലെ ഹാർഡോയി ജില്ലയിൽ നിന്നുള്ള 16 കാരിയായ ഷിക്കോ സൈദി ധൈര്യത്തോടെ പോരാടുകയാണ്. 2015-16 ലെ ദേശീയ കുടുംബാരോഗ്യ സർവേയിൽ 23 ശതമാനം വിദ്യാർത്ഥിനികളും സ്‌കൂൾ പഠനം പാതിവഴി നിർത്താനുള്ള കാരണമായി പറഞ്ഞത് ആർത്തവമാണ്. നിരവധി ബോധവൽക്കരണ പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടിട്ടും ഇന്നും പലരും ആർത്തവത്തെക്കുറിച്ച് സംസാരിക്കാൻ പോലും മടിക്കുന്നു.

ആര്‍ത്തവത്തെക്കുറിച്ചുള്ള തെറ്റിധാരണകള്‍ ഒഴിവാക്കി ശരിയായ ആരോഗ്യ ശീലങ്ങള്‍ സൃഷ്ടിക്കുക, സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് സൈദിയുടെ ലക്ഷ്യങ്ങള്‍. കുവര്‍പ്പര്‍ ഭഗര്‍ എന്ന ഗ്രാമത്തിലാണ് സൈദി താമസിക്കുന്നത്. തന്റെ ഗ്രാമത്തിലാണ് സൈദി ആദ്യമായി ബോധല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. വീഡിയോകളിലൂടെ ശുചിത്വം പാലിക്കുന്നതിനെക്കുറിച്ചുള്ള പ്രചാരണമായിരുന്നു തുടക്കം.

14 വര്‍ഷത്തെ കാത്തിരിപ്പ് പാഴായില്ല; ആർത്തവ വിരാമത്തിന്‍റെ ലക്ഷണം കാണിച്ചിട്ടും അമ്മയായി !...

കര്‍ഷകന്റെ മകളാണ് സൈദി. ആറു സഹോദരിമാരാണ് ഉള്ളത്. '' നഗരത്തില്‍ ഉന്നതവിദ്യാഭ്യാസത്തിനുവേണ്ടി പോയതോടെയാണ് സാനിറ്ററി പാഡുകളുടെ പ്രാധാന്യം അവര്‍ മനസ്സിലാക്കിയതുതന്നെ. ഗ്രാമത്തില്‍ ഭൂരിപക്ഷം സ്ത്രീകളും ഇപ്പോഴും പാഡിനു പകരം തുണിയാണ് ഉപയോഗിക്കുന്നത്'' - സൈദി പറയുന്നു.

''എന്റെ അമ്മയും സഹോദരിമാരും തുണി ഉപയോഗിക്കുന്നുണ്ടായിരുന്നു. എന്റെ മൂത്ത സഹോദരിമാർ ഉന്നത വിദ്യാഭ്യാസത്തിനായി നഗരത്തിലേക്ക് മാറിയപ്പോൾ മാത്രമാണ് സാനിറ്ററി നാപ്കിനുകൾ ശുചിത്വമുള്ളതെന്ന് മനസ്സിലായത്. അതിനുമുമ്പ്, വീട്ടിൽ ഇതിനെക്കുറിച്ച് ഒരു ചർച്ചയും ഉണ്ടായിരുന്നില്ല. നിർഭാഗ്യവശാൽ, എന്റെ ഗ്രാമത്തിൽ ഭൂരിഭാഗം സ്ത്രീകളും പാഡുകൾക്ക് മുകളിൽ പഴയ കോട്ടൺ തുണി ഉപയോ​ഗിച്ച് വരുന്നു''- സൈദി  പറഞ്ഞു.

“ഞാൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ പ്രത്യുത്പാദന അവയവങ്ങളെക്കുറിച്ച് ഞങ്ങൾ പഠിച്ചു. ക്ലാസ് മുറിയിൽ ആരോഗ്യകരമായ ഒരു ചർച്ച നടന്നു, പക്ഷേ ഗ്രാമത്തിൽ, എന്റെ സുഹൃത്തുക്കൾ ഇതിനെക്കുറിച്ച് സംസാരിക്കാൻ താൽപര്യം കാണിച്ചില്ല- സൈദി പറയുന്നു.

ആർത്തവ സമയങ്ങളിൽ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കുക, സ്കൂളിൽ പോകാതിരിക്കുക,  ക്ഷേത്രത്തിൽ പോകാതിരിക്കുക തുടങ്ങിയ വിചിത്രമായ ശീലങ്ങൾ ചില പെൺകുട്ടികളിൽ കണ്ടിരുന്നു. പ്രായപൂർത്തിയാകുന്നതിനെക്കുറിച്ച് പെൺകുട്ടികളെ ബോധവത്കരിക്കുന്നതിന് യുട്യൂബിൽ നിന്നുള്ള ആനിമേറ്റഡ് വീഡിയോകളുടെ സഹായം സ്വീകരിച്ച് സൈദി ‘ഏക് നയ് പെഹെൽ’ എന്ന ബോധവൽക്കരണ ക്യാമ്പയിന് തുടക്കമിട്ടു. 

കൊവിഡ് കാലത്ത് ക്രമരഹിതമായ ആര്‍ത്തവം; സ്ത്രീകൾ അറിയേണ്ടത്...

സമ്മര്‍ പ്രോജക്ടായി സൈദി തിരഞ്ഞെടുത്തതും ആര്‍ത്തവ ബോധവല്‍ക്കരണം തന്നെയായിരുന്നു. അതേക്കുറിച്ച് പറഞ്ഞപ്പോള്‍ അമ്മ പേടിച്ചു. എന്നാല്‍ അച്ഛനാണ് ധൈര്യം നല്‍കിയത്.  ആദ്യമൊക്കെ സൈദി തയാറാക്കിയ വീഡിയോകള്‍ കാണാന്‍ ആരും തയ്യാറായില്ല. അതോടെ വീഡിയോ പ്രദര്‍ശനത്തിന്റെ ഭാഗമായി ഹിന്ദി സിനിമകളും കാണിക്കാന്‍ തുടങ്ങി. അങ്ങനെ നൂറോളം പേര്‍ എത്തി. 

പുതിയ തലമുറയിലെ കുട്ടികള്‍ ധാരാളമായി സാനിറ്ററി പാഡ് ഉപയോഗിക്കാന്‍ തുടങ്ങി. നഗരത്തില്‍ നിന്ന് കൂടുതല്‍ പാഡുകള്‍ ഗ്രാമത്തില്‍ എത്തിക്കാനുള്ള സജ്ജീകരണത്തിന് സൈദി നേതൃത്വം നൽകി. രണ്ടുമാസത്തെ വേനൽക്കാല അവധിക്കാലം അവസാനിക്കുന്നതിനുമുമ്പ്, നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് സെെദി പറയുന്നു. ആർത്തവത്തെ ഭയപ്പെടരുത്, അത് അശുദ്ധമല്ലെന്നും സെെ​ദി കൂട്ടിച്ചേർത്തു.

 

PREV
click me!

Recommended Stories

ബ്രേക്കപ്പ് ടു 'മിസ് സൗത്ത് ഇന്ത്യ ഫിറ്റ്‌നസ്'; വനിതാ ബോഡിബിൽഡിങ്ങില്‍ കേരളത്തിന്‍റെ മുഖമായി ശ്രീയ അയ്യര്‍
ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ