Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് ക്രമരഹിതമായ ആര്‍ത്തവം; സ്ത്രീകൾ അറിയേണ്ടത്...

ആര്‍ത്തവത്തിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് പ്രത്യക്ഷപ്പെടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് 'പിഎംഎസ്' അഥവാ  'പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം'. മിക്ക സ്ത്രീകളിലും ചില പിഎംഎസ് ലക്ഷണങ്ങള്‍ കാണാറുണ്ട്. 

Irregular menstruation during covid; What Women Should Know
Author
Nagpur, First Published May 7, 2020, 10:25 AM IST

ജീവിതശൈലിയിൽ വരുത്തുന്ന ചില മാറ്റങ്ങൾ ആരോ​ഗ്യത്തെ ബാധിക്കാം. സ്ത്രീകളുടെ കാര്യത്തിൽ, അത്തരം മാറ്റങ്ങൾ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്ക് കാരണമായേക്കാം. ഇത് ക്രമരഹിതമായ ആര്‍ത്തവത്തിന്‌ കാരണമാകുന്നു. ലോക്ഡൗൺ കാലം ഒരു സമ്മർദ്ദകാലം കൂടിയായിരുന്നു പലർക്കും. പ്രത്യേകിച്ച് സ്ത്രീകൾക്ക്. സമ്മർദ്ദത്തെ തുടർന്ന് നിരവധി സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ ഉണ്ടാകുന്നതായാണ് റിപ്പോർട്ടുകൾ.

ജീവിതശൈലിയിലുള്ള മാറ്റങ്ങൾ ക്രമരഹിതമായ ആർത്തവത്തിന് കാരണമായേക്കാമെന്ന് 'എൻഒജിഎസ്' ( 'Nagpur Obstetrics and Gynecological Society- NOGS') പ്രസിഡന്റ് ഗൈനക്കോളജിസ്റ്റ് ഡോ. വൈദേഹി മറാഠേ പറയുന്നു. ആർത്തവ സമയത്ത് സ്ത്രീകളിൽ ഹോർമോൺ അസന്തുലിതാവസ്ഥ സാധാരണമാണ്. ദിവസങ്ങളോളം വീട്ടിൽ തന്നെ നിൽക്കുന്നത് വിഷാദരോ​ഗത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ട്. 

14 വര്‍ഷത്തെ കാത്തിരിപ്പ് പാഴായില്ല; ആർത്തവ വിരാമത്തിന്‍റെ ലക്ഷണം കാണിച്ചിട്ടും അമ്മയായി...

'' ആരോഗ്യകരമായ ജീവിതശൈലി, ശരിയായ ഭക്ഷണക്രമം, വ്യായാമം ചെയ്യുന്നതിന് ഒരു മണിക്കൂർ നീക്കിവയ്ക്കുക ഈ മൂന്ന് കാര്യങ്ങൾ സമ്മർദ്ദം കുറയ്ക്കുന്നതിനും ആർത്തവം ക്യത്യമാകുന്നതിനും സഹായിക്കും'' - ഡോ. ‌വൈദേഹി പറയുന്നു.

'' ക്രമം തെറ്റിയുള്ള ആർത്തവം സാധാരണ പ്രശ്നമാണ്. പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. പക്ഷേ, അമിത രക്തസ്രാവം, അമിത ക്ഷീണം എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉറപ്പായും ഒരു ‍ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടത് വളരെ അത്യാവശ്യമാണ്'' -  ഡോ. വൈദേഹി പറയുന്നു.

'' ലക്ഷണങ്ങൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ക്രമം തെറ്റിയുള്ള ആർത്തവത്തിന് മാത്രമല്ല മറ്റ് എന്ത് അസുഖത്തിനും സ്വയ ചികിത്സ കർശനമായി ഒഴിവാക്കണം. ഒരു നിശ്ചിത പ്രായത്തിന് ശേഷമുള്ള സ്ത്രീകൾക്ക് ഒറ്റപ്പെടലും സങ്കടവും അനുഭവപ്പെടാം. പ്രത്യേകിച്ചും ആർത്തവവിരാമത്തിന് ശേഷം. അങ്ങനെയുള്ള സ്ത്രീകൾ സ്വയം പരിചരിക്കുകയും സന്തോഷത്തോടെയും ചുറുചുറുക്കോടെയും ഇരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി സമയം നീക്കി വയ്ക്കുകയും വേണം''- ഡോ. ‌വൈദേഹി പറഞ്ഞു. 

ആര്‍ത്തവ വിരാമം എപ്പോള്‍? രക്തപരിശോധനയിലൂടെ അറിയാനാകുമെന്ന് ഗവേഷകര്‍...

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ, വിറ്റമിൻ ഇ ഗുളികകൾ, പരിപ്പ്, പഴങ്ങൾ, ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ആർത്തവം ക്യത്യമാകാനും സഹായിക്കുന്നു. മാനസിക അസന്തുലിതാവസ്ഥ,  ഭയം, ഉത്കണ്ഠ എന്നിവ മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ്. ഇന്ന് മിക്ക സ്ത്രീകളും 'പ്രീമെൻസ്ട്രൽ സിൻഡ്രോം' ('പി‌എം‌എസ്') അനുഭവിക്കുന്നു. 

(ആര്‍ത്തവത്തിന് ഒന്നോ രണ്ടോ ആഴ്ച മുമ്പ് പ്രത്യക്ഷപ്പെടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളാണ് 'പിഎംഎസ്' അഥവാ  'പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം'. മിക്ക സ്ത്രീകളിലും ചില പിഎംഎസ് ലക്ഷണങ്ങള്‍ കാണാറുണ്ട്. ആര്‍ത്തവം ആരംഭിക്കുന്നതോടെ അപ്രത്യക്ഷമാകുന്ന ഈ ലക്ഷണങ്ങള്‍ ചിലരില്‍ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കാറുണ്ട്. അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം,മാനസിക പിരിമുറുക്കം എന്നിവയൊക്കെ പിഎംഎസിലേക്ക് വഴിയൊരുക്കും).

Follow Us:
Download App:
  • android
  • ios