ആര്‍ത്തവം മാറ്റിവെക്കാന്‍ ഗുളികകള്‍ കഴിക്കാറുണ്ടോ? എങ്കില്‍ ഇതൊന്ന് അറിഞ്ഞിരിക്കുക

Published : Apr 16, 2019, 11:16 PM IST
ആര്‍ത്തവം മാറ്റിവെക്കാന്‍ ഗുളികകള്‍ കഴിക്കാറുണ്ടോ? എങ്കില്‍ ഇതൊന്ന് അറിഞ്ഞിരിക്കുക

Synopsis

പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്.

പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവദിനങ്ങള്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന പലര്‍ക്കും ഒരു പേടി സ്വപ്നമാണ്. അതിനാല്‍ തന്നെ പലരും സൗകര്യത്തിനനുസരിച്ച് ആര്‍ത്തവം ക്രമീകരിക്കാന്‍ ചില ഗുളികകള്‍ കഴിക്കാറുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ ആര്‍ത്തവം മാറ്റിവെക്കുന്നതിനായി കഴിക്കുന്ന ഹോര്‍മോണ്‍ ഗുളികയ്ക്ക്  ഗുരുതരവുമായ പാര്‍ശ്വഫലങ്ങളുണ്ട്. ഈ ഗുളികളുടെ അമിത ഉപയോഗം വിടിഇ അഥവാ venous thromboembolism എന്ന അവസ്ഥയിലേക്ക് നയിക്കാം. അതായത് രക്തം കട്ടപിടിക്കുക,  സ്‌ട്രോക്ക് ഹൃദയാഘാതം എന്നിവയ്ക്ക് വരെ കാരണമാകും. അതുപോലെ തന്നെ മനംപിരട്ടല്‍, തലയ്ക്ക് കനംതോന്നല്‍, നീര്‍ക്കെട്ട്, തലവേദന  തുടങ്ങിയവ ഇവ കഴിക്കുന്നവര്‍ക്ക് അനുഭവപ്പെടാം. 


 

PREV
click me!

Recommended Stories

ജനപ്രിയ ആഭരണമായ മൂക്കൂത്തി 'അപകടകാരി', മൂക്കൂത്തി തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിച്ചില്ലേൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ
ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ