'ഞങ്ങൾക്ക് ഇരുപത്തിരണ്ടായി, പിറന്നാളാശംസകൾ എന്‍റെ ആദ്യ പ്രണയമേ'; കുറിപ്പുമായി സുസ്മിത സെൻ

Published : Sep 04, 2021, 01:19 PM ISTUpdated : Sep 04, 2021, 01:25 PM IST
'ഞങ്ങൾക്ക് ഇരുപത്തിരണ്ടായി, പിറന്നാളാശംസകൾ എന്‍റെ ആദ്യ പ്രണയമേ'; കുറിപ്പുമായി സുസ്മിത സെൻ

Synopsis

മകൾ റെനീ സെന്നിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള താരത്തിന്‍റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെപ്തംബർ നാലിന് ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്ന റെനീയെ തന്റെ ആദ്യ പ്രണയം എന്നു വിളിച്ചാണ് സുസ്മിത ആശംസ കുറിച്ചത്. 

നാല്‍പത്തിയഞ്ച് കടന്നിട്ടും ബിടൗണിലെ യുവതാരങ്ങളെപ്പോലും വെല്ലുന്ന സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന താരങ്ങളിലൊരാളാണ് നടി സുസ്മിത സെന്‍. മിസ് യൂണിവേഴ്സ് അടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരം, തന്‍റെ വ്യക്തി ജീവിതം കൊണ്ടും പലര്‍ക്കും പ്രചോദനമായി മാറിയിട്ടുണ്ട്. ജന്മം നല്‍കാതെ തന്നെ രണ്ട് മക്കളുടെ അമ്മയാണ് സുസ്മിത.

ഇപ്പോഴിതാ മകൾ റെനീ സെന്നിന് പിറന്നാളാശംസകള്‍ നേര്‍ന്നുകൊണ്ടുള്ള താരത്തിന്‍റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സെപ്തംബർ നാലിന് ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്ന റെനീയെ തന്റെ ആദ്യ പ്രണയം എന്നു വിളിച്ചാണ് സുസ്മിത ആശംസ നേരുന്നത്. 

'പിറന്നാളാശംസകൾ എന്‍റെ ആദ്യ പ്രണയമേ.. ഞങ്ങൾക്ക് ഇരുപത്തിരണ്ടായി. എത്രപെട്ടെന്നാണ് സമയം കടന്നുപോകുന്നത്. നിന്‍റെ അമ്മയായുള്ള രണ്ട് ദശകങ്ങൾ...' - മകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

 

തന്‍റെ ഇരുപത്തിനാലാം വയസിലാണ് സുസ്മിത മൂത്തമകള്‍ റെനീയെ ദത്തെടുത്ത്. 2010ല്‍ രണ്ടാമത്തെ മകളായ അലീസയെയും താരം ദത്തെടുത്തു. അമ്മയുടെ പാതയിലൂടെ  റെനീയും അഭിനയത്തിലേയ്ക്ക് എത്തിയിരുന്നു. ഷോർട്ട് ഫിലിമിലൂടെയായിരുന്ന റെനീയുടെ അരങ്ങേറ്റം. 

Also Read: മകളുടെ പിറന്നാളിന് സുസ്മിത നല്‍കിയ വാഗ്ദാനം ചര്‍ച്ചയാകുന്നു

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി