ബോളിവുഡ് നടി സുസ്മിത സെൻ മാതൃത്വത്തെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്നാണെന്നാണ് വിശേഷിപ്പിച്ചത്.  24 വയസ്സുള്ളപ്പോഴാണ് അവര്‍ മകളായ റെനേയെ ദത്തെടുത്തത്. 2010 ൽ ഇളയ മകളായ അലിസയെ ദത്തെടുത്തു.

റെനേയുടെ പതിനാറാം പിറന്നാളിന് സുസ്മിത നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. 18 വയസ്സ് തികയുമ്പോൾ യഥാർത്ഥ മാതാപിതാക്കളെ കണ്ടെത്തി നൽകാമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സുസ്മിത വെളിപ്പെടുത്തിയിരുന്നു.

'' കോടതിയിൽ അവളുടെ യഥാർത്ഥ മാതാപിതാക്കളുടെ പേരുകൾ ഉണ്ടോയെന്ന് ഞങ്ങൾക്ക് അറിയില്ല. എന്നാൽ അവളുടെ യഥാർത്ഥ മാതാപിതാക്കളെ കുറിച്ചറിയാൻ അവൾക്ക് അവകാശമുണ്ട്. തെറ്റായ വിവരങ്ങൾ നൽകാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല...'' - സുസ്മിത പറയുന്നു.

എന്നാൽ, എന്തിനാണ് ഇപ്പോൾ ഇതൊക്കെ ചെയ്യുന്നതെന്നാണ് റെനേ സുസ്മിതയോട് ചോദിക്കുന്നത്. ഇത് റെനേയുടെ അവകാശമാണെന്ന് സുസ്മിത പറഞ്ഞു. 

 

 

റെനേയാണ് എന്റെ ആദ്യത്തെ കുഞ്ഞ്. എന്റെ മക്കളില്‍ ആദ്യ സ്ഥാനം അവള്‍ക്കായിരിക്കും. സഹോദരങ്ങളില്‍ മൂത്തവള്‍ അവളായിരിക്കും. മറ്റ് കുട്ടികളില്‍ നിന്നും വ്യത്യസ്തമായി അവള്‍ എന്റെ ഹൃദയത്തില്‍ നിന്നുമാണ് ജനിച്ചതെന്ന് അവളോട് പറയാന്‍ ഞാന്‍ ഭയപ്പെടുന്നുമില്ല. അവള്‍ക്കായി ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ട് തുടങ്ങി. അവളെ പിയാനോ പഠിപ്പിക്കാനും മറ്റുമൊക്കെ എനിക്ക് താല്‍പര്യമുണ്ട്. അവള്‍ക്ക് സ്വന്തമായൊരു നിലപാട് ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് മറ്റ് അമ്മമാര്‍ ചെയ്യാത്ത കാര്യങ്ങള്‍ ഞാന്‍ ചെയ്യുന്നതെന്നുമാണ് മകളെ ദത്തെടുക്കുന്നതിന് മുന്‍പ് സുസ്മിത സെന്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഹെവി! ; വൈറലായി സാമന്തയുടെ വര്‍ക്കൗട്ട് ചിത്രം