കോപ്പര്‍ ടി ധരിച്ചവര്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ്...

By Web TeamFirst Published Apr 4, 2019, 12:21 PM IST
Highlights

ആര്‍ത്തവും സാനിറ്ററി പാഡുമൊക്കെ ഇന്ന് പൊതുഇടങ്ങളില്‍ ചര്‍ച്ചവിഷയമായി മാറിയിരിക്കുന്നു. 

ആര്‍ത്തവും സാനിറ്ററി പാഡുമൊക്കെ ഇന്ന് പൊതുഇടങ്ങളില്‍ ചര്‍ച്ചവിഷയമായി മാറിയിരിക്കുന്നു. പെണ്‍ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. എങ്കിലും ആര്‍ത്തവദിനങ്ങള്‍ ഇപ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ആ ദിനങ്ങളിലെ വേദന എന്ന പോലെ തന്നെ ബുദ്ധിമുട്ടാണ് സാനിറ്ററി പാഡുകള്‍ നശിപ്പിക്കാന്‍ സംവിധാനം ഇല്ലാത്തതും.

നമ്മുടെ സ്കൂളുകളില്‍ പോലും ഇവ നശിപ്പിക്കാനുളള സംവിധാനമല്ല. നാല് മണിക്കൂറിലധികം ഇവ ഉപയോഗിക്കാനും പാടില്ല. ഇവിടെയാണ് ആര്‍ത്തവ കപ്പുകള്‍ അഥവാ മെന്‍സ്ട്രല്‍ കപ്പുകള്‍ വരുന്നത്. പലര്‍ക്കും ഇതിനെ കുറിച്ച് കൃത്യമായ ധാരണയില്ല എന്നതാണ് വാസ്തവം.

ഗര്‍ഭനിരോധന ഉപാധികളായ കോപ്പര്‍ ടി പോലുള്ളവ ധരിച്ചവര്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. മെന്‍സ്ട്രല്‍ കപ്പ് യോനിയുടെ അകത്തേക്ക് വക്കുമ്പോഴും പുറത്തേക്ക് വക്കുമ്പോഴും കോപ്പര്‍ ടിയുടെ അഗ്രഭാഗത്തുള്ള നൂല് അതില്‍ അകപ്പെടാതെ നോക്കണം. അങ്ങനെ സംഭവിച്ചാല്‍ കോപ്പര്‍ ടിയുടെ സ്ഥാനം മാറാനും അറിയാതെ പുറത്തുപോകാനും ചെറിയ സാധ്യതയുണ്ട്. അതിനാല്‍ കോപ്പര്‍ ടി ഉപയോഗിക്കുന്നവര്‍ ഗൈനക്കോളജിസ്റ്റിനെ കണ്ട് കോപ്പര്‍ ടിയുടെ സ്ഥാനം പരിശോധിച്ച് ഡോക്ടറുടെ നിര്‍ദേശ പ്രകാരം മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്. 

click me!