25–ാം വയസ്സിൽ സ്വന്തമായി 3 വീടുകൾ; യുവതി സ്വന്തമാക്കിയത് ഇങ്ങനെ

Published : Feb 16, 2025, 09:10 AM IST
25–ാം വയസ്സിൽ സ്വന്തമായി 3 വീടുകൾ; യുവതി സ്വന്തമാക്കിയത് ഇങ്ങനെ

Synopsis

25–ാം വയസ്സിൽ മൂന്ന് വീടുകൾ സ്വന്തമാക്കി ഓസ്‌ട്രേലിയൻ വനിത. നഴ്സും റിയൽ എസ്റ്റേറ്റ് ഏജന്റുമായ കീലെയ് സ്റ്റാർലിങ് ആണ് വളരെ ചെറിയ പ്രായത്തിൽ തന്നെ 3 വീടുകൾ സ്വന്തമാക്കിയിരിക്കുന്നത്.

25–ാം വയസ്സിൽ മൂന്ന് വീടുകൾ സ്വന്തമാക്കി ഓസ്‌ട്രേലിയൻ വനിത. നഴ്സും റിയൽ എസ്റ്റേറ്റ് ഏജന്റുമായ കീലെയ് സ്റ്റാർലിങ് ആണ് വളരെ ചെറിയ പ്രായത്തിൽ തന്നെ 3 വീടുകൾ സ്വന്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ തന്നെ  പെർത്തിൽ 2 വീടും, അൽബാനിയിൽ ഒന്നുമാണ് സ്റ്റാർലിങ്ങിനും ഭർത്താവിനും സ്വന്തമായിട്ടുള്ളത്.  

കല്യാണം കഴിയുന്നതിന് 4 വർഷങ്ങൾക്ക് മുമ്പാണ് ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്ന സ്റ്റാർലിങ്ങിന്റെ ഭർത്താവ് തന്റെ ആദ്യത്തെ വീട് വാങ്ങുന്നത്. അതിനെ സ്വന്തം വീടായാണ് കണക്കാക്കുന്നതെന്ന് സ്റ്റാർലിങ് പറയുന്നു. കല്യാണത്തിന് ശേഷം ഇരുവരുടെയും രണ്ടാമത്തെയും സ്റ്റാർലിങ്ങിന്റെ ആദ്യത്തെയും വീട് വാങ്ങുകയായിരുന്നു. കല്യാണം കഴിഞ്ഞ് 8 മാസങ്ങൾക്ക് ശേഷമാണ് സ്റ്റാർലിങ് തന്റെ ആദ്യത്തെ വീട് വാങ്ങുന്നത്. എന്നാൽ കല്യാണം കഴിയുന്നതിന് മുന്നെ തന്നെ പണം സമ്പാദിച്ചിരുന്നതായി സ്റ്റാർലിങ് പറയുന്നു.

നിലവിലുള്ള സ്ഥലങ്ങളിൽ ഒന്നിൽ നിന്നുമുള്ള ഓഹരി ഉപയോഗിച്ചാണ് മൂന്നാമത്തെ സ്ഥലം വാങ്ങിയത്. അടുത്ത മാസത്തോടെ മൂന്നാമത്തെ വീട്ടിലേക്ക് താമസം മാറാനാണ് ഇരുവരും പദ്ധതിയിട്ടിരിക്കുന്നത്. ഇതിൽ രണ്ടു വീടുകൾ വാങ്ങിയത് രാജ്യത്ത് ജീവിത ചിലവ് തന്നെ പ്രതിസന്ധിയിൽ ആയിരുന്ന സമയത്താണ് എന്നത് അതിശയം തോന്നിക്കുന്ന കാര്യമാണ്. 

ഭർത്താവ് വീട് വാങ്ങുന്നതിന് പണം ഒന്നും നൽകിയില്ലെങ്കിലും ഞങ്ങൾ സംയുക്തമായാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുള്ളത്. നിലവിൽ ഞങ്ങളുടെ മൂന്നാമത്തെ വീട് വിൽക്കാനുള്ള നടപടികൾ നടക്കുകയാണ്. ഞങ്ങൾ മുന്നോട്ട് വെച്ച ഓഫർ അവർ അംഗീകരിച്ചിട്ടുണ്ട്. വീട് കൈമാറ്റം ചെയ്യുന്നതിന് വേണ്ടി കാത്തിരിക്കുകയാണെന്നും സ്റ്റാർലിങ് പറഞ്ഞു.

അതേസമയം ഒന്നിൽ കൂടുതൽ സ്ഥലങ്ങൾ വാങ്ങുമ്പോൾ ആരും പേടിക്കേണ്ടതില്ലെന്ന് സ്റ്റാർലിങ് പറയുന്നു. കാരണം ഒരിക്കൽ നിങ്ങൾ സ്ഥലം വാങ്ങിയാൽ, ഓഹരി വഴി പണം സമ്പാദിക്കുകയും അത് ഉപയോഗിച്ചുകൊണ്ട് അടുത്ത സ്ഥലം വാങ്ങുവാനും സാധിക്കും. അതുകൊണ്ട് തന്നെ ഒന്നിലധികം സ്ഥലങ്ങൾ വാങ്ങുമ്പോൾ ആരും പെട്ടുപോകുമെന്ന പേടി വേണ്ടെന്നാണ് സ്റ്റാർലിങ്ങിന്  മറ്റുള്ളവരോട് പറയാനുള്ളത്. 

ഥാറിൽ ഒറ്റക്ക് സാഹസിക യാത്ര; സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടി വീട്ടമ്മ

PREV
click me!

Recommended Stories

വനിതാദിനത്തില്‍ അറിയാന്‍, ഗ്രാമീണ സ്ത്രീകള്‍ സാമ്പത്തികമായും സ്‌ട്രോംഗ് ആണ്, വീട്ടുചെലവ് മാത്രമല്ല, സമ്പാദ്യവും അവരുടെ കയ്യില്‍ ഭദ്രം! സര്‍വേ പുറത്ത്
സ്ത്രീ ശാക്തീകരണത്തിൽ മാതൃകയായി സൗത്ത് ഇന്ത്യൻ ബാങ്ക്; 46 ശതമാനം ജീവനക്കാരും വനിതകൾ