കുട്ടിയും കുടുംബവുമൊക്കെ ആകുമ്പോൾ പിന്നെ മറ്റ് കാര്യങ്ങളിൽ നിന്നും മാറിനിന്ന് വീട്ടിലെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരാണ് അധിക സ്ത്രീകളും.

കുട്ടിയും കുടുംബവുമൊക്കെ ആകുമ്പോൾ പിന്നെ മറ്റ് കാര്യങ്ങളിൽ നിന്നും മാറിനിന്ന് വീട്ടിലെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നവരാണ് അധിക സ്ത്രീകളും. ചിലർ അവരുടെ ഇഷ്ടങ്ങളൊക്കെയും കുടുംബത്തിന് വേണ്ടി മാറ്റി വെക്കാറുമുണ്ട്. എന്നാൽ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും വീടിനുള്ളിൽ ഒതുങ്ങി പോകേണ്ടതല്ല സ്ത്രീകൾ എന്ന് തെളിയിക്കുന്നതാണ് നാജി നൗഷി എന്ന വീട്ടമ്മയുടെ സാഹസിക യാത്രകൾ. കേരള സ്വദേശിയായ നാജി നൗഷിക്ക് യാത്രകളോട് പ്രണയമാണ്. നാജിയുടെ ഒറ്റക്കുള്ള സാഹസിക യാത്രകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേടിയിരിക്കുന്നത്.

5 മക്കളുടെ അമ്മയാണ് നാജി നൗഷി. തന്റേതായ ഇഷ്ടങ്ങൾക്ക് അനുസരിച്ച് ലോകം ചുറ്റാനാണ് നാജിക്ക് ഇഷ്ടം. തന്റെ മഹീന്ദ്ര ഥാറിൽ ഒറ്റക്ക് പോയ സാഹസിക യാത്രകളുടെ ദൃശ്യങ്ങളും അനുഭവങ്ങളും ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെ നിരവധി ആരാധകരാണ് നാജിക്ക് കൈയ്യടി നൽകിയത്. പുരുഷന്മാർക്ക് മാത്രമല്ല സ്ത്രീകൾക്കും ഇത്തരം യാത്രകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചു തരികയാണ് നാജി. 

യാത്രക്കിടയിൽ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാവാതിരിക്കാൻ വാഹനത്തിനുള്ളിൽ തന്നെ ആവശ്യമായ സുരക്ഷാ സാധനങ്ങൾ തുടങ്ങി ആഹാരസാധനങ്ങളും, ഭക്ഷണം പാകം ചെയ്യാനുള്ള സംവിധാനങ്ങളും വാഹനത്തിനുള്ളിൽ തന്നെ ഏർപ്പെടുത്തിയാണ് നാജി യാത്രകൾ ചെയ്യാറുള്ളത്. നിലവിൽ കുവൈത്തിലുള്ള ഇവർ ബഹ്‌റൈൻ, ഒമാൻ, ഖത്തർ സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങൾ വഴി യുണൈറ്റഡ് അറബ് എമിറേറ്റ്സിലേക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. 

അതേസമയം, ഒറ്റക്കുള്ള യാത്രകൾ കാണുന്നത് പോലെ അത്ര എളുപ്പമല്ലെന്ന് നാജി പറയുന്നു. ഒരിക്കൽ യാത്രക്കിടയിൽ സാങ്കേതിക തകരാറുകൾ മൂലം വാഹനം മരുഭൂമിയിൽ വെച്ച് നിന്ന് പോയെന്നും ഒരു യുവാവ് വന്ന് തന്നെ സഹായിക്കുകയുമായിരുന്നു എന്ന് നാജി ഇൻസ്റ്റാഗ്രാമിൽ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ട് കുറിച്ചു. ഫിഫ ലോകകപ്പിൽ തന്റെ പ്രിയപ്പെട്ട ടീമിന്റെ കളി കാണാൻ ഖത്തറിലേക്ക് ഒരു ഐതിഹാസിക യാത്ര നടത്തിയതോടെയാണ് നാജിയെ അറിയപ്പെട്ടത്. യാത്രപ്രേമിയായ ഇവർ ലക്ഷദ്വീപിലേക്കും നേപ്പാളിലേക്കും വരെ ഒറ്റക്ക് യാത്ര ചെയ്തിട്ടുണ്ട്.

വയസ് 72, പഴയ തുണികൊണ്ട് പുത്തൻ ഉടുപ്പുകളുണ്ടാക്കുന്ന മാർസിയയുടെ 'തുന്നൽ മാജിക്' വൈറലാകുന്നു