
ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ഡയറ്റ്. സാധാരണഗതിയില്‍ കഴിക്കുന്ന പലതും ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ കഴിക്കാനാകില്ല. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തെ ഇത് പ്രതികൂലമായി ബാധിച്ചേക്കും.
അത്തരത്തിലുള്ള രണ്ട് ഭക്ഷണസാധങ്ങളെ കുറിച്ചാണ് പുതിയൊരു പഠനം പരാമര്‍ശിക്കുന്നത്. 'ദ ജോണല്‍ ഓഫ് ഫിസിയോളജി' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്.
ഉരുളക്കിഴങ്ങ് ചിപ്‌സാണ് ഗര്‍ഭിണികള്‍ ഒഴിവാക്കേണ്ട ഒരു ഭക്ഷണസാധനമെന്ന് പഠനം പറയുന്നു. പൂര്‍ണ്ണമായും ഇതൊഴിവാക്കേണ്ട കാര്യമില്ല, എങ്കിലും അത്ര നന്നല്ലെന്ന് തന്നെയാണ് അവര്‍ പറയുന്നത്. അതുപോലെ തന്നെ വെജിറ്റബിള്‍ ഓയിലിന്റെ ഉപയോഗവും പരമാവധി ഒഴിവാക്കണമെന്നും പഠനം നിര്‍ദേശിക്കുന്നു.
ഒമേഗ-6 ഫാറ്റി ആസിഡുകളുടെ സാന്നിധ്യമാണ് ഈ രണ്ട് സാധനങ്ങളും ഗര്‍ഭിണിക്ക് പ്രശ്‌നമുണ്ടാക്കാന്‍ കാരണമാകുന്നതത്രേ. ഇവയിലടങ്ങിയിരിക്കുന്ന 'ലൈനോളിക് ആസിഡ്' കുഞ്ഞിനും അമ്മയ്ക്കും ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കിയേക്കാമെന്നും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇടായക്കിയേക്കാമെന്നും പഠനം പറയുന്നു.