ആര്‍ത്തവപ്രശ്‌നങ്ങള്‍ അസഹനീയമോ? ഈ രണ്ട് കാര്യങ്ങള്‍ ഒന്ന് പരീക്ഷിച്ചുനോക്കൂ

By Web TeamFirst Published Mar 1, 2021, 9:17 PM IST
Highlights

ജീവിതശൈലിയില്‍ ചില നല്ല മാറ്റങ്ങള്‍ വരുത്താനായാല്‍ ഒരു പരിധി വരെയെങ്കിലും ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കാമല്ലോ. അതിന് ആദ്യം ചെയ്യേണ്ടത് ഡയറ്റ് അഥവാ ഭക്ഷണരീതികളിലെ അഴിച്ചുപണിയാണ്. ചില പോഷകങ്ങള്‍ അധികമായി ഡയറ്റിലുള്‍പ്പെടുത്താം

ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ കൂടിവരുന്നതായാണ് അടുത്തിടെ പുറത്തുവന്ന പല പഠനറിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ജീവിതശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങളാണ് അധികം സ്ത്രീകളെയും ഇതിലേക്ക് നയിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധരും സൂചിപ്പിക്കുന്നു. 

അങ്ങനെയെങ്കില്‍ ജീവിതശൈലിയില്‍ ചില നല്ല മാറ്റങ്ങള്‍ വരുത്താനായാല്‍ ഒരു പരിധി വരെയെങ്കിലും ആര്‍ത്തവപ്രശ്‌നങ്ങള്‍ പരിഹരിക്കാമല്ലോ. അതിന് ആദ്യം ചെയ്യേണ്ടത് ഡയറ്റ് അഥവാ ഭക്ഷണരീതികളിലെ അഴിച്ചുപണിയാണ്. ചില പോഷകങ്ങള്‍ അധികമായി ഡയറ്റിലുള്‍പ്പെടുത്താം. ഇത് ആര്‍ത്തവപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് പ്രത്യേകമായി സഹായിക്കും. അത്തരത്തിലുള്ള രണ്ട് പോഷകങ്ങളെ ആണ് ഇനി പരിചയപ്പെടുത്തുന്നത്. 

ഒന്ന്...

മഗ്നീഷ്യമാണ് ഇക്കൂട്ടത്തിലുള്‍പ്പെടുന്ന ഒരു പോഷകം. ആര്‍ത്തവസമയത്ത് ഏറ്റവുമധികം സ്ത്രീകള്‍ പറയുന്ന പരാതി, വയറുവേദന ശരീരവേദന എന്നിവയെ കുറിച്ചാണ്. ഈ വേദനകള്‍ അകന്നുനിന്നാല്‍ തന്നെ ആര്‍ത്തവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പാതിയും ഒഴിഞ്ഞതായി കണക്കാക്കാം. 

 

 

മഗ്നീഷ്യത്തിനാണെങ്കില്‍ മസിലുകളെ 'റിലാക്‌സ്' ആക്കാനുള്ള കഴിവുണ്ട്. ഇത് ആര്‍ത്തവസമയത്തെ വേദനകളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു. ഇത് സപ്ലിമെന്റായോ അതല്ലെങ്കില്‍ ഭക്ഷണത്തിലൂടെ തന്നെയോ കഴിക്കാം. സപ്ലിമെന്റായി കഴിക്കണമെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടേണ്ടതുണ്ട്. ദിവസത്തില്‍ 300 മുതല്‍ 400 ഗ്രാം വരെ മഗ്നീഷ്യമാണ് ആര്‍ത്തവദിവസങ്ങളില്‍ എടുക്കേണ്ടത്. ഇലക്കറികള്‍, ബദാം, പീനട്ട്‌സ്, സീഡ്‌സ്, പരിപ്പുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവയെല്ലാം മഗ്നീഷ്യത്തിന്റെ നല്ല സ്രോതസുകളാണ്. 

രണ്ട്...

വൈറ്റമിന്‍ ബി-6 ആണ് ആര്‍ത്തവപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ സഹായിക്കുന്ന അടുത്തൊരു പോഷകം. ആര്‍ത്തവസമയത്തുണ്ടാകുന്ന നിര്‍ജലീകരണം, സ്തനങ്ങളിലെ വേദന, മൂഡ് മാറ്റം, വേദന എന്നിവയെ എല്ലാം ലഘൂകരിക്കാന്‍ വൈറ്റമിന്‍ ബി-6 സഹായകമാണ്. ഓട്ട്‌സ്, നേന്ത്രപ്പഴം, മത്സ്യം, ചിക്കന്‍, സോയാബീന്‍, പീനട്ടസ് എന്നിവയെല്ലാം വൈറ്റമിന്‍ ബി-6നാല്‍ സമ്പുഷ്ടമാണ്.

ഇതും ഭക്ഷണത്തിലൂടെയല്ലെങ്കില്‍ സപ്ലിമെന്റായി എടുക്കാം. എന്നാല്‍ അതിന് ഡോക്ടറുടെ നിര്‍ദേശം വാങ്ങിയിരിക്കണം. 

 

 

ആര്‍ത്തവപ്രശ്‌നങ്ങളെ പരിഹരിക്കാന്‍ ഡയറ്റില്‍ തന്നെ ഇനിയും ധാരാളം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആര്‍ത്തവസമയത്ത് ഉപ്പ് കുറയ്ക്കുക, പഴങ്ങളും പച്ചക്കറികളും അധികമായി കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, കാത്സ്യം നല്ല തോതിലടങ്ങിയ ഭക്ഷണം കഴിക്കുക, മദ്യപിക്കുന്നവരാണെങ്കില്‍ അത് പൂര്‍ണ്ണമായി ഒഴിവാക്കുക, കഫീന്‍ നിയന്ത്രിക്കുക, അയേണ്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ കഴിക്കുക എന്നിങ്ങനെ പല കാര്യങ്ങളും ശ്രദ്ധിക്കാം.

Also Read:- ആര്‍ത്തവക്രമം തെറ്റുന്നതില്‍ 'ടെന്‍ഷന്‍'?; എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?...

click me!