ആ അമ്മ പണ്ടേ 'സൂപ്പര്‍സ്റ്റാര്‍' ആയതാ; ഇതാ പഴയ വീഡിയോ...

Published : Jul 18, 2019, 05:47 PM IST
ആ അമ്മ പണ്ടേ 'സൂപ്പര്‍സ്റ്റാര്‍' ആയതാ; ഇതാ പഴയ വീഡിയോ...

Synopsis

ഇവരുടെ പേരോ, മറ്റ് വിവരങ്ങളോ അറിവായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ മാത്രമാണ് നിലവില്‍ ഇവരിലേക്കുള്ള ഏക മാര്‍ഗം. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 'കന്നഡ മീഡിയ കഫേ' യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോ കൂടി ഇവരുടേതായിട്ടുണ്ട്

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ താരമായി കറങ്ങിനടപ്പാണ് ഒരമ്മ. വഴിയില്‍ വച്ച് ഒരു മാധ്യമപ്രവര്‍ത്തകയുമായി ഇംഗ്ലീഷില്‍ ദീര്‍ഘനേരം സംസാരിക്കുന്ന അമ്മയെ ഹൃദയം കൊണ്ട് മലയാളികളും ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. 

ജീവിക്കാന്‍ വേണ്ടി ജോലി ചെയ്യുന്നുണ്ട്. അതില്‍ ഒരു സന്തോഷക്കുറവും ഇല്ല. ഇപ്പോഴും ഭര്‍ത്താവിനോട് പ്രണയമാണ്. അദ്ദേഹത്തിന് തിരിച്ച് തന്നോടും പ്രണയം തന്നെയാണ്. മക്കളും ഭര്‍ത്താവുമടങ്ങുന്ന കുടുംബത്തിനൊപ്പം ആഹ്ലാദപൂര്‍വ്വം ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നു, ഇഷ്ടമുള്ളത് പോലെയെല്ലാം ചെയ്യുന്നു. പാട്ടും നൃത്തവും ചെയ്ത് ആഘോഷിക്കുന്നു- വാതോരാതെ പറയുകയാണ് അമ്മ. 

വീഡിയോ കാണാം...

ഗ്രാമറിലൊന്നും ശ്രദ്ധ കൊടുക്കാതെ, എന്നാല്‍ വലിയ തെറ്റുകളൊന്നും കൂടാതെ ചടുലമായും ആത്മവിശ്വാസത്തോടും കൂടിയാണ് അമ്മയുടെ സംസാരം. ഈ മനോഭാവത്തിന് തന്നെയാണ് മാര്‍ക്ക് കൊടുക്കുന്നതാണ് പലരും അഭിപ്രായപ്പെട്ടത്.

ഇവരുടെ പേരോ, മറ്റ് വിവരങ്ങളോ അറിവായിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ മാത്രമാണ് നിലവില്‍ ഇവരിലേക്കുള്ള ഏക മാര്‍ഗം. എന്നാല്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് 'കന്നഡ മീഡിയ കഫേ' യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോ കൂടി ഇവരുടേതായിട്ടുണ്ട്. 

അതിലും ഇംഗ്ലീഷില്‍ തന്നെയാണ് സംസാരം. താന്‍ പത്താം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെന്നും അങ്ങനെയാണ് ഇംഗ്ലീഷ് അറിയുന്നതെന്നും അവര്‍ പറയുന്നു. തുടര്‍ന്ന് കുടുംബത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം അതേ ഊര്‍ജ്ജത്തോടെ സംസാരിക്കുന്നു. 

ഇതാ ആ പഴയ വീഡിയോ...

PREV
click me!

Recommended Stories

വിധി തളർത്തിയ അച്ഛന് തണലായി കുരുന്നുകൾ, കൊച്ചു വീട്ടിലെ ഇരുളകറ്റാൻ ഗൗരിയും ശരണ്യയും, പ്രകാശം പരത്തുന്ന അതിജീവനം
മറഞ്ഞത് പാരിസിന്റെ 'അരയന്നം': കത്രിക കൊണ്ട് ഫാഷൻ ചരിത്രം തിരുത്തിയ ജാക്വലിൻ ഡി റൈബ്സിന്റെ ജീവിതം