
ഡാന്‍സ് ചെയ്യണമെങ്കില്‍ അല്‍പം സ്വതന്ത്രമായ വസ്ത്രം ധരിക്കണം. സാരിയുടുത്ത് നൃത്തം ചെയ്യുന്നതൊക്കെ വലിയ പാടല്ലേ എന്നാണ് നമ്മുടെ പൊതുവേയുള്ള ചിന്ത. എന്നാല്‍ ഈ ചിന്തകളെയെല്ലാം പൊളിച്ചടുക്കുകയാണ് രണ്ട് സ്ത്രീകള്‍.
കോട്ടണ്‍ പ്രിന്റഡ് സാരിയില്‍ സുന്ദരികളായെത്തിയ രണ്ട് പേരും ചേര്‍ന്ന് പഴയ 'കുര്‍ബാനി' എന്ന ഹിന്ദി ചിത്രത്തിലെ പാട്ടിനാണ് ചുവട് വയ്ക്കുന്നത്. ഒഴുക്കന്‍ മട്ടില്‍ അത്രയും 'ഫ്രീ' ആയാണ് ഇരുവരുടെയും നൃത്തം.
@roykajal എന്ന ട്വിറ്റര്‍ അക്കൗണ്ട് പങ്കുവച്ച് വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തിട്ടുമുണ്ട്.
വീഡിയോ കാണാം...