ദേവിക അമ്മയാകാൻ പോകുന്നു; സന്തോഷം പങ്കുവച്ച് വിജയ് മാധവ്; വീഡിയോ

Published : Sep 01, 2022, 03:49 PM ISTUpdated : Sep 01, 2022, 04:11 PM IST
ദേവിക അമ്മയാകാൻ പോകുന്നു; സന്തോഷം പങ്കുവച്ച് വിജയ് മാധവ്; വീഡിയോ

Synopsis

 ഛർദിയും ക്ഷീണവുമൊക്കെയുണ്ട്. ഒന്നര മാസമായി റെസ്റ്റാണ്. മൊബൈലോ സമൂഹമാധ്യമങ്ങളോ ഉപയോഗിക്കുന്നില്ല. ചില ഷോകള്‍  വേണ്ട എന്ന് വച്ചുവെന്നും ഇതൊക്കെ കൊണ്ടാണ് വ്ലോഗ് ചെയ്യാത്തതെന്നും താരദമ്പതികള്‍ പറയുന്നു. 

ഭാര്യയും നടിയുമായ ദേവിക നമ്പ്യാര്‍ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷ വാര്‍ത്ത പങ്കുവച്ച്   സംഗീത സംവിധായകൻ വിജയ് മാധവ്. യുട്യൂബ് വീഡിയോയിലൂടെയാണ് താരദമ്പതികൾ സന്തോഷം പങ്കുവച്ചത്. കുറച്ചു നാളായി വ്ലോഗ് ചെയ്യാത്തതിന് കാരണം ഇതാണെന്നും വിജയ് പറയുന്നു. 

സഞ്ചരിക്കുന്ന കാറിൽ ഇരുന്നുകൊണ്ടാണ് താരദമ്പതികളുടെ പുതിയ വീഡിയോ. ഗർഭത്തിന്റെ ആദ്യ മൂന്ന് മാസക്കാലം ചിലയാളുകൾക്ക് ബുദ്ധിമുട്ടായിരിക്കും. ഛർദിയും ക്ഷീണവുമൊക്കെയുണ്ട്. ഒന്നര മാസമായി റെസ്റ്റാണ്. മൊബൈലോ സമൂഹമാധ്യമങ്ങളോ ഉപയോഗിക്കുന്നില്ല. ചില ഷോകള്‍  വേണ്ട എന്ന് വച്ചുവെന്നും ഇതൊക്കെ കൊണ്ടാണ് വ്ലോഗ് ചെയ്യാത്തതെന്നും താരദമ്പതികള്‍ പറയുന്നു. 

2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്തിടെ ദേവിക നമ്പ്യാർക്കൊപ്പം 10 വർഷം മുമ്പെടുത്ത ചിത്രം വിജയ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. 2012ൽ ഒരു ആൽബത്തിന്റെ റെക്കോർഡിങ് സമയത്ത് എടുത്ത ചിത്രമാണിത്. അന്ന് ഈ ഫോട്ടോ എടുക്കുമ്പോൾ ദേവിക തന്റെ ഭാര്യയാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും ജീവിതം പ്രവചനാതീതമാണെന്നും വിജയ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

'ഞങ്ങളുടെ വിവാഹ നിച്ഛയം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു, എന്റെ സുഹൃത്ത്‌ സുദീപേട്ടൻ കഴിഞ്ഞ ദിവസം അയച്ചു തന്നതാണ് ഈ ചിത്രം. 2012 ൽ ഒരു വാലെന്റൈൻസ് സ്പെഷ്യൽ ആൽബത്തിന്റെ റെക്കോർഡിങ് വേളയിൽ ഈ പടം എടുത്തപ്പോൾ സത്യമായിട്ടും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറും, ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നും.  ജീവിതം എപ്പോഴും പ്രവചനാതീതമാണ്'- വിജയ് കുറിച്ചു.

Also Read: 'സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല, ജീവിതം പ്രവചനാതീതം': ഓർമചിത്രം പങ്കുവച്ച് വിജയ് മാധവ്

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി