അന്ന് ഈ ഫോട്ടോ എടുക്കുമ്പോൾ ദേവിക തന്റെ ഭാര്യയാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും ജീവിതം പ്രവചനാതീതമാണെന്നും വിജയ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

സംഗീത സംവിധായകന്‍ വിജയ് മാധവ് തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു പഴയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഭാര്യയും നടിയുമായി ദേവിക നമ്പ്യാർക്കൊപ്പം 10 വർഷം മുമ്പെടുത്ത ചിത്രമാണ് വിജയ് പങ്കുവച്ചത്. 2012ൽ ഒരു ആൽബത്തിന്റെ റെക്കോർഡിങ് സമയത്ത് എടുത്ത ചിത്രമാണിത്. അന്ന് ഈ ഫോട്ടോ എടുക്കുമ്പോൾ ദേവിക തന്റെ ഭാര്യയാകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ലെന്നും ജീവിതം പ്രവചനാതീതമാണെന്നും വിജയ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

'ഞങ്ങളുടെ വിവാഹ നിച്ഛയം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികഞ്ഞു, എന്റെ സുഹൃത്ത്‌ സുദീപേട്ടൻ കഴിഞ്ഞ ദിവസം അയച്ചു തന്നതാണ് ഈ ചിത്രം. 2012 ൽ ഒരു വാലെന്റൈൻസ് സ്പെഷ്യൽ ആൽബത്തിന്റെ റെക്കോർഡിങ് വേളയിൽ ഈ പടം എടുത്തപ്പോൾ സത്യമായിട്ടും സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചിട്ടില്ല ദേവിക നമ്പ്യാർ എന്റെ ഭാര്യയായി മാറും, ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ എന്റെ കൂടെ ഇങ്ങനെ ഉണ്ടാവുമെന്നും. ജീവിതം എപ്പോഴും പ്രവചനാതീതമാണ്'- വിജയ് കുറിച്ചു. 

View post on Instagram

2022 ജനുവരി 22ന് ഗുരുവായൂര്‍ അമ്പലത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. സീരിയലിലൂടെയാണ് ദേവിക മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായത്. സംഗീത റിയാലിറ്റി ഷോയിലെ മത്സരാർഥിയായാണ് വിജയ് മാധവ് പ്രശസ്തനാകുന്നത്. പിന്നീട് സംഗീതസംവിധാന രംഗത്തേയ്ക്ക് കടക്കുകയായിരുന്നു. 

View post on Instagram
View post on Instagram
View post on Instagram

Also Read: 'ഏഴ് വർഷം കടന്നു പോയി'; വിവാഹ വാര്‍ഷികം ആഘോഷിച്ച് ജീവയും അപര്‍ണയും; വീഡിയോ