അവൾ ഇങ്ങനെ പ്രതികരിക്കുമെന്ന് കരുതിയില്ല; മകൾക്ക് സമ്മാനം നൽകിയതിനെക്കുറിച്ച് കുറിപ്പുമായി പിതാവ്

Web Desk   | Asianet News
Published : Dec 24, 2019, 04:13 PM IST
അവൾ ഇങ്ങനെ പ്രതികരിക്കുമെന്ന് കരുതിയില്ല; മകൾക്ക് സമ്മാനം നൽകിയതിനെക്കുറിച്ച് കുറിപ്പുമായി പിതാവ്

Synopsis

ഒരു വാഴപ്പഴമാണ് ​ഗിഫ്റ്റ് ആയി മകൾക്ക് നീട്ടിയത്. എന്നാൽ  അത് കയ്യിൽ വാങ്ങിയ ഉടനെ തന്നെ മകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങിയെന്ന് മോജിക്കോയും ഭാര്യയും പറയുന്നു.  ‍

ദില്ലി: കുഞ്ഞുങ്ങളുടെ സ്നേഹം നിഷ്കളങ്കമാണ്. അവർ ചെയ്യുന്ന എല്ലാക്കാര്യങ്ങളിലും ആ നിഷ്കളങ്കതയും ശുദ്ധതയും ഉണ്ടാകും. രണ്ട് വയസ്സുകാരി അയ്റ എന്ന പെൺകുട്ടിയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. മോജിക്ക എന്ന വ്യക്തിയാണ് തന്റെ മകൾ അയ്റയെ സമ്മാനം കൊടുത്ത് കബളിപ്പിക്കാൻ ശ്രമിച്ചത്. ഒരു വാഴപ്പഴമാണ് ​ഗിഫ്റ്റ് ആയി മകൾക്ക് നീട്ടിയത്. എന്നാൽ  അത് കയ്യിൽ വാങ്ങിയ ഉടനെ തന്നെ മകൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തുടങ്ങിയെന്ന് മോജിക്കോയും ഭാര്യയും പറയുന്നു. 


അയ്റയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞിരിക്കുന്നത് കാണാം. കൈ കൊട്ടി തുള്ളിച്ചാടുന്നുണ്ട് ഈ കൊച്ചുപെൺകുട്ടി. ഇങ്ങനെയൊരു പ്രതികരണമല്ല പ്രതീക്ഷിച്ചതെന്നും തങ്ങൾ ഇരുവരും അത്ഭുതപ്പെട്ടെന്നും ഇവർ വെളിപ്പെടുത്തുന്നു. ​ഗിഫ്റ്റ് തുറന്ന് വാഴപ്പഴമെടുത്ത് കഴിക്കുന്ന അയ്റയുടെ വീഡിയോ ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. ഒപ്പം 1.4 മില്യൺ ലൈക്കുകളും വീഡിയോ നേടി. 

 

PREV
click me!

Recommended Stories

പതിവുനടത്തത്തിന് പോയ മുത്തശ്ശി രാത്രി വൈകിയും വീട് എത്തിയില്ല, ഒടുവിൽ മാലയിൽ ഘടിപ്പിച്ചിരുന്ന ജിപിഎസ് തുണച്ചു
മകളുടെ ആദ്യ ആർത്തവം ആചാരത്തോടെ ആഘോഷമാക്കി കുടുംബം; ഏറ്റെടുത്ത് സമൂഹമാധ്യമം