വർക്കൗട്ടും ചെയ്യാം, ഗോതമ്പും പൊടിക്കാം; വീഡിയോ കണ്ടത് ലക്ഷങ്ങള്‍...

Published : Sep 05, 2020, 10:12 AM ISTUpdated : Sep 05, 2020, 02:39 PM IST
വർക്കൗട്ടും ചെയ്യാം, ഗോതമ്പും പൊടിക്കാം; വീഡിയോ കണ്ടത് ലക്ഷങ്ങള്‍...

Synopsis

സൈക്ലിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനൊപ്പം ​​ഗോതമ്പ് പൊടിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. 

ഇന്ന് എല്ലാവരും ഫിറ്റ്നസിനെ കുറിച്ച് ധാരണയുള്ളവരാണ്. ജീവിതത്തില്‍ വർക്കൗട്ട് ചെയ്യുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ടതില്ല. പല വീട്ടമ്മമാര്‍ക്കും വർക്കൗട്ട് ചെയ്യാന്‍ സമയം കിട്ടുന്നില്ല എന്നാണ് പരാതി. എന്നാല്‍ ഇവിടെയിതാ വർക്കൗട്ടും വീട്ടുജോലിയും ഒരേസമയം ചെയ്യുന്ന ഒരു യുവതിയാണ് സോഷ്യല്‍ മീഡിയയിലെ താരം. 

സൈക്ലിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനൊപ്പം ​​ഗോതമ്പ് പൊടിക്കുന്ന ഒരു യുവതിയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലായിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനിഷ് ശരൺ ആണ് വ്യത്യസ്തമായ ഈ വീഡിയോ തന്‍റെ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 

ഗ്രൈന്ററിനോട് ബന്ധിപ്പിച്ചാണ് സൈക്ലിങ് മെഷീൻ നിർമിച്ചിരിക്കുന്നത്. സൈക്കിളിലിരുന്ന് യുവതി പെഡൽ കറക്കുമ്പോഴും ​​ഗ്രൈന്ററിലിരിക്കുന്ന ​ഗോതമ്പ് പൊടിയായി മാറുന്നതാണ് വീഡിയോയില്‍ കാണുന്നത്. 

 

ഏഴുലക്ഷത്തോളം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. നിരവധി പേർ കമന്റുകളുമായി എത്തുകയും ചെയ്തു. 

 

Also Read: നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ സിക്സ് പാക്ക്; ചിത്രങ്ങള്‍ പങ്കുവച്ച് കിരൺ ഡംബ്‌ല...

PREV
click me!

Recommended Stories

ഷീ പാഡ് പദ്ധതി: എല്ലാ സ്കൂളിലേക്കും വ്യാപിപ്പിക്കാൻ വനിതാ വികസന കോർപറേഷൻ
ജോലിക്കിടെയിലും സ്വപ്നം പിന്തുടർന്നു! മലപ്പുറംകാരി രചിച്ച ചരിത്രം; മിസ് ഇന്ത്യ വേൾഡ്‌വൈഡ് മത്സരത്തിൽ വിജയം നേടി മലയാളി