തമന്ന, അനുഷ്ക ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ട്രെയിനര്‍ ആണ് കിരണ്‍. 

നാല്‍പ്പത്തിയഞ്ചാം വയസ്സില്‍ സിക്സ് പാക്ക് സ്വന്തമാക്കിയ കിരൺ ഡംബ്‌ലയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തമന്ന, അനുഷ്ക ഷെട്ടി തുടങ്ങി നിരവധി സെലിബ്രിറ്റികളുടെ ഫിറ്റ്നസ് ട്രെയിനര്‍ ആണ് കിരണ്‍. 

ഹൈദരാബാദ് സ്വദേശിനിയായ കിരണ്‍ 33 വയസുവരെ വീട്ടമ്മയായി കഴിയുകയായിരുന്നു. ശേഷം ബോഡി ബില്‍ഡിംഗ് രംഗത്തേയ്ക്ക് വന്ന കിരണ്‍ തന്‍റേതായ ഒരു സ്ഥാനം നേടുകയായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുണ്ട് ഈ വനിത ഫിറ്റ്നസ് ട്രെയിനര്‍ക്ക്. 

View post on Instagram

പ്രസവത്തോടെ 75 കിലോയിലെത്തിയ ശരീരഭാരം കിരണ്‍ കുറച്ചത് ഏഴുമാസങ്ങള്‍ കൊണ്ടാണ്. ജിമ്മിലെ വർക്കൗട്ടിലൂടെ 25 കിലോയാണ് കിരണ്‍ കുറച്ചത്. ബോഡി ബില്‍ഡിംഗ് ഫെഡറേഷനില്‍ അംഗത്വമുള്ള കിരണ്‍ 2013ലെ ബോഡി ബില്‍ഡിംഗ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ആറാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. 

View post on Instagram
View post on Instagram
View post on Instagram

Also Read:'പ്രായമൊക്കെ വെറും നമ്പറല്ലേ'; ഫിറ്റ്നസ് രഹസ്യം പങ്കുവച്ച് അനില്‍ കപൂര്‍; വീഡിയോ...